ഉണക്കലരി From Wikipedia, the free encyclopedia
പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ഉണക്കലരിയാണ് അക്ഷതം. ഹിന്ദുക്കളുടെ മിക്ക മതാനുഷ്ഠാനങ്ങളിലും അക്ഷതം ഉപയോഗിക്കുന്നു. ഷോഡശോപചാരങ്ങളിൽ വസ്ത്രം,ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ കിട്ടാതെ വരുമ്പോൾ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്. ധവളമെന്നും,ദിവ്യമെന്നും,ശുഭമെന്നും അക്ഷതത്തെ വിശേഷിപ്പിക്കുന്നു. മഞ്ഞൾപ്പൊടിയും അക്ഷതവും ചേർത്ത് ദേവതകൾക്ക് അർച്ചന ചെയ്യാറുണ്ട്. വിവാഹങ്ങളിൽ വധുവരന്മാരുടെ ശിരസ്സിൽ അക്ഷതം തൂവി അനുഗ്രഹിക്കുന്ന പതിവുമുണ്ട്.[1][2]
കേരള ആചാര പ്രകാരം അക്ഷതം നെല്ലും അരിയും ചേർന്നതാണ് . 2 ഭാഗം നെല്ലും 1 ഭാഗം അരിയും എന്നതാണ് അനുപാതം. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ആണ് അരി മാത്രം അക്ഷതം ആയി എടുക്കുന്നത്[1][2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.