അന്ന പാവ്ലോവ
From Wikipedia, the free encyclopedia
19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സജീവമായിരുന്ന ഒരു റഷ്യൻ ബാലെ നർത്തകിയായിരുന്ന അന്ന പാവ്ലോവ (Anna Pavlovna) (Matveyevna) Pavlova (Russian: Анна Павловна (Матвеевна) Павлова ഫെബ്രുവരി 12 [O.S. ജനുവരി 31] 1881 - ജനുവരി 23, 1931) ഇമ്പീരിയൽ മാരിൻസ്കി റഷ്യൻ തിയറ്ററിലെ പ്രധാന ബാലെകലാകാരിയും, സെർജി ഡിയോഗിലേവിന്റെ 'ബാലെ റസ്സസ്' കമ്പനിയിലെ കലാകാരിയും ആയിരുന്നു.1905 -ൽ നർത്തകിയായ അന്ന പാവ്ലോവയ്ക്കുവേണ്ടി കാമിൽ സെന്റ് സീനിന്റെ ലെ സൈഗ്നിയിലെ ലെ കാർണവാൽ ഡി അനിമൗക്സിൽ നിന്നും മൈക്കിൾ ഫൊക്കൈൻ ഉണ്ടാക്കിയ ഒരു നൃത്തമാണ് ദി ഡൈയിങ്ങ് സ്വാൻ The Dying Swan (originally The Swan). [1] അന്ന അത് 4000-ത്തിലേറെ തവണ അവതരിപ്പിക്കുകയുണ്ടായി. ഒരു അരയന്നത്തിൻറെ ജീവിതത്തിലെ അവസാന നിമിഷങ്ങളെ വരെ പിന്തുടരുന്ന ഹ്രസ്വ ബാലെറ്റ് (4 മിനിറ്റ്) 1905 -ൽ റഷ്യയിലെ പീറ്റേർസ്ബർഗിൽ ആദ്യമായി അവതരിപ്പിച്ചു.[2] ചായ്ക്കോവ്സ്കിയുടെ സ്വാൻ ലേക്ക് എന്ന ബാലെയിലെ ഓഡെറ്റെയെക്കുറിച്ചുള്ള ആധുനിക വ്യാഖ്യാനങ്ങളും പാരമ്പര്യേതര വ്യാഖ്യാനങ്ങളും കാലത്തിനനുസൃതമായരീതിയിൽ ഒരുക്കിയെടുക്കുന്നതിന് പ്രചോദിതമായിട്ടുണ്ട്. സ്വന്തം കമ്പനിയുമായി ചേർന്ന്, ലോകമെങ്ങും പര്യടനം നടത്തുന്ന ആദ്യത്തെ ബാലെനർത്തകിയായ അന്ന തെക്കേ അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സഞ്ചരിച്ചു.
അന്ന ്ന | |
---|---|
ജനനം | Анна Павловна (Матвеевна) Павлова അന്ന പാവ്ലോവ്ന (മാറ്റ്വിയേവ്ന) പാവ്ലോവ (1881-02-12)ഫെബ്രുവരി 12, 1881 |
മരണം | ജനുവരി 23, 1931(1931-01-23) (പ്രായം 49) |
ദേശീയത | റഷ്യൻ |
തൊഴിൽ | ബാലെറിന |
സജീവ കാലം | 1899–1931 |
മാതാപിതാക്ക(ൾ) | ല്യൂബോവ് ഫിയോഡോറോവ്ന പാവ്ലോവ ലാസർ പോളിയാകോവ് അഥവാ മാറ്റ്വി പാവ്ലോവ് |