ഇന്റർനെറ്റ് ആർകൈവ്
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ ലൈബ്രറിയാണ് ഇന്റർനെറ്റ് ആർകൈവ് / From Wikipedia, the free encyclopedia
"ഒരു നിയന്ത്രണവും കൂടാതെ എല്ലാ വിവരങ്ങളും എല്ലാവർക്കും ലഭ്യമാക്കുക" (universal access to all knowledge) എന്ന ലക്ഷ്യത്തോടു കൂടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ ലൈബ്രറിയാണ് ഇന്റർനെറ്റ് ആർകൈവ് (Internet Archive).[4][5] സാൻ ഫ്രാൻസിസ്കോയിലാണ് ഇതിന്റെ ആസ്ഥാനം. പുസ്തകങ്ങൾ, വെബ് സൈറ്റുകൾ, സോഫ്റ്റ് വെയറുകൾ, ഗെയ്മുകൾ, ചലച്ചിത്രങ്ങൾ, ചിത്രങ്ങൾ, എന്നീ ഡിജിറ്റൽ വസ്തുക്കളുടെ തുറന്ന ലഭ്യത ഇന്റർനെറ്റ് ആർകൈവിലൂടെ സാധ്യമാക്കുന്നു. ശേഖരിക്കുക എന്നതിനുപുറമെ സ്വതന്ത്രമായി ലഭിക്കുന്ന സ്രോതസ്സുകൾ ഉപയോക്താക്കൾക്കു വഴങ്ങുന്നരീതിയിൽ ക്രമീകരിക്കുകയും അവയ്ക്ക് തുറന്ന ലഭ്യത ഉറപ്പു വരുത്തുക എന്ന സന്നദ്ധസേവനവും ഇന്റർനെറ്റ് ആർകൈവ് സാധ്യമാക്കുന്നു. 2014 മെയ് ലെ കണക്കുകൾ പ്രകാരം 15 പെറ്റാബൈറ്റ് ശേഖരങ്ങൾ ഇന്റർനെറ്റ് ആർകൈവിൽ ഉണ്ട്.[6][7][8] പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് ആർകൈവിന്റെ വിവര-ശേഖരത്തിലേക്ക് ഡിജിറ്റൽ വസ്തുക്കൾ അപ്ലോഡുചെയ്യാനും വിവര-ശേഖരത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധ്യമാണ്. എങ്കിലും വലിയ തോതിൽ വിവരങ്ങൾ സ്വയം ശേഖരിക്കുന്നതിനായി വെബ് ക്രൗളർ (വിവിധ വെബ്സൈറ്റുകൾ തിരഞ്ഞ് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കുന്ന ഒരു പ്രോഗ്രാം) ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ആർകൈവിന്റെ ഒരു സേവനമായ വെയ്ബാക്ക് മെഷീൻ എന്ന വെബ് ശേഖരത്തിൽ 478 ബില്ല്യണോളം വെബ് പേജ് സൂക്ഷിപ്പുകളുണ്ട്.[9][10] ഈ ആർക്കൈവ് പുസ്തകം ഡിജിറ്റൈസേഷനിൽ മേൽനോട്ടം വഹിക്കുന്ന ലോകത്തിൽ മുന്നിട്ടു നിൽക്കുന്ന സംരംഭകരിൽ ഒന്നാണ്. 1996 മെയ് ൽ ബ്രെവ്സ്റ്റർ കാലെ ആണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർകൈവ് സ്ഥാപിച്ചത്. ഇതിന്റെ വെബ് ക്രൗളറിൽ നിന്നുള്ള ആദായം, സംഭാവനകൾ, അനുവദിക്കപ്പെട്ട ധനം, പലതരം പങ്കാളിത്ത കൂട്ടായ്മകൾ, കാലെ- ഓസ്റ്റിൻ ധർമ്മസ്ഥാപനം എന്നിവയിൽ നിന്നുമാണ് ഇന്റർനെറ്റ് ആർകൈവിന്റെ വാർഷിക വരവുചെലവായ $10 മില്ല്യൺ ശേഖരിക്കുന്നത്.[11] ഇതിന്റെ ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണ്. ആർക്കൈവിന്റെ ഡേറ്റാ സെന്ററുകൾ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ, റെഡ്വുഡ് സിറ്റി , റിച്ച്മോണ്ട് എന്നീ മൂന്നു പട്ടണങ്ങളിലായാണ് നിലനിലകൊള്ളുന്നത്. ഇന്റർനെറ്റ് ആർകൈവിന്റെ ശേഖരത്തിന് സ്ഥിരതയ്ക്കും നഷ്ടപ്പെട്ടുപോകാതിക്കാനും വേണ്ടി ശേഖരത്തെ ഈജിപ്റ്റിന്റെ ദേശീയലൈബ്രറിയായ ബിബ്ലിയോതേക്ക അലക്സാണ്ട്രിനയിലും[12] ആംസ്റ്റർഡാമിലും പ്രതിഫലിപ്പിച്ചു (mirrored) സൂക്ഷിക്കുന്നുണ്ട്. ഇന്റർനാഷണൽ ഇന്റർനെറ്റ് പ്രിസർവേഷൻ കൺസോർഷ്യത്തിലെ ഒരംഗമാണ് ഇന്റർനെറ്റ് ആർകൈവ്.[13] 2007 ൽ കാലിഫോർണിയ ഭരണകൂടം ഇന്റർനെറ്റ് ആർകൈവിനെ നിയുക്ത ലൈബ്രറിയായി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.[14]
Type of business | 501(c)(3) nonprofit |
---|---|
വിഭാഗം | Digital library |
ലഭ്യമായ ഭാഷകൾ | English |
സ്ഥാപിതം | മേയ് 12, 1996; 27 വർഷങ്ങൾക്ക് മുമ്പ് (1996-05-12)[1][2] |
ആസ്ഥാനം | Richmond District San Francisco, CA United States |
അദ്ധ്യക്ഷൻ | Brewster Kahle |
സേവനങ്ങള് | Archive-It, Open Library, Wayback Machine (since 2001), Netlabels, NASA Images, Prelinger Archives |
ഉദ്യോഗസ്ഥർ | 200 |
യുആർഎൽ | Archive.org |
അലക്സ റാങ്ക് | 254 (as of January 2016)[3] |
ആരംഭിച്ചത് | 1996 |