ഊഗോ ചാവെസ്
വെനസ്വേലയുടെ മുൻ പ്രസിഡന്റ് / From Wikipedia, the free encyclopedia
ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് (സ്പാനിഷ് ഉച്ചാരണം: [ˈuɣo rafaˈel ˈtʃaβes ˈfɾi.as] എന്ന ഊഗോ ചാവെസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര് ) (ജ. 28 ജൂലൈ 1958 - മ. 5 മാർച്ച് 2013). 1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടർന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവർത്തിച്ചു.[1] ഫിഫ്ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാർട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാർട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല എന്ന പാർട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. മേഖലയിലെ വൻശക്തിയായ അമേരിക്കയെ തുറന്നെതിർത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയൻ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കൻ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയവും അദ്ദേഹം നടപ്പാക്കാൻ ശ്രമിച്ചു.[2][3][4] ലാറ്റിൻ അമേരിക്കൻ മേഖലയിൽ സമീപദശകങ്ങളിൽ ദൃശ്യമായ സോഷ്യലിസ്റ്റ് പരിവർത്തനത്തിലേക്കുള്ള തനത് പാതയുടെ തുടക്കക്കാരാനായും ഊഗോ ചാവെസ് കരുതപ്പെടുന്നു. ഇതിലൂടെ ലാറ്റിനമേരിക്കയുടെ ഏകീകരണവും ചാവെസ് ലക്ഷ്യമാക്കിയിരുന്നു. ചാവെസ് മത്സരിച്ചപ്പോഴൊക്കെ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ലോകരാഷ്ട്രങ്ങൾക്ക് ആകാംക്ഷയുണ്ടായിരുന്നു.
ഊഗോ ചാവെസ് | |
വെനസ്വേലയുടെ മുൻ പ്രസിഡന്റ് | |
പദവിയിൽ 2 ഫെബ്രുവരി 1999 – 5 മാർച്ച് 2013 | |
വൈസ് പ്രസിഡന്റ് | ഇസാലാസ് റോഡ്രിഗ്സ് അദീന ബാസ്തിദാസ് ദിയോസ്ദാദോ കബെല്ലോ ജോസ് വിസെന്റേ റേഞ്ചൽ ജോർജ്ജ് റോഡ്രിഗ്സ് റെമോൺ കാരിസാലെസ് |
---|---|
മുൻഗാമി | റാഫേൽ കൽദേര |
ജനനം | (1954-07-28)28 ജൂലൈ 1954 സബനെറ്റ, ബറിനാസ്, വെനസ്വേല |
മരണം | 5 മാർച്ച് 2013(2013-03-05) (പ്രായം 58) കാരക്കാസ്, വെനിസ്വെല |
രാഷ്ട്രീയകക്ഷി | ഫിഫ്ത് റിപ്പബ്ലിക് മൂവ്മെന്റ് (1997 – 2008) യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി (2008 – മരണം വരെ) |
ജീവിതപങ്കാളി | നാൻസി കൊൽമെനർസ് (വിവാഹമോചനം) മരിസാബേൽ റോഡ്രിഗ്സ് (വിവാഹമോചനം) |
മതം | റോമൻ കത്തോലിക് |
ഒപ്പ് |
സാമ്രാജ്യത്വ ഇടപെടലുകൾക്ക് കീഴടങ്ങാതെ ഊഗോ ചാവെസ് വെനസ്വെലയുടെ വികസനത്തിലും മുഖ്യപങ്കുവഹിച്ചു.[5] വെനിസ്വെല സർക്കാരിനെതിരേ നടത്തിയ അട്ടിമറി ശ്രമത്തിലൂടെയാണ് ഊഗോ ചാവെസ് ശ്രദ്ധേയനാകുന്നത്. 1992-ൽ നടന്ന ആ സംഭവത്തിൽ സർക്കാർ വിരുദ്ധ പ്രവർത്തനം ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പരാജയപ്പെട്ട ഈ ശ്രമത്തിനുശേഷം ഇടതുപക്ഷാഭിമുഖ്യമുള്ള ഫിഫ്ത്ത് റിപബ്ലിക്ക് മൂവ്മെന്റ് എന്ന സംഘടന രൂപവത്കരിച്ച് 1998-ൽ വെനിസ്വലയിൽ അധികാരത്തിലെത്തി. 2002-ൽ നടന്ന ഭരണ അട്ടിമറിയിൽ പുറത്തായെങ്കിലും രണ്ടുദിവസത്തിനകം അധികാരത്തിൽ തിരിച്ചെത്തി. വെനിസ്വെലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാവങ്ങൾക്കായി ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്താണ് ചാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്.
വെനസ്വെലയിലെ മധ്യവർഗ, ഉപരിവർഗ വിഭാഗങ്ങൾ ചാവെസിന്റെ കടുത്ത വിമർശകരായിരുന്നു[1]. തിരഞ്ഞെടുപ്പ് വഞ്ചന, രാഷ്ട്രീയ അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിങ്ങനെ വിവിധ ആരോപണങ്ങൾ വിമർശകർ ചാവെസിനെതിരേ ഉയർത്തിയിരുന്നു. 2002-ൽ ചാവെസിനെതിരെ ഒരട്ടിമറി ശ്രമവും നടക്കുകയുണ്ടായി. ദീർഘകാലമായി ക്യാൻസർ രോഗബാധിതനായിരുന്ന ഊഗോ ചാവെസ് 2013 മാർച്ച് അഞ്ചിന് നിര്യാതനായി[6].