ഊർമിയ
From Wikipedia, the free encyclopedia
ഊർമിയ അഥവാ ഒറുമിയെഹ്[3] (പേർഷ്യൻ: ارومیه, pronounced [oɾumiˈje] ⓘ) ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും ഊർമിയ കൗണ്ടിയുടെ തലസ്ഥാനവുമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,330 മീറ്റർ (4,360 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, ഊർമിയ സമതലത്തിൽ, ഷഹാർ നദിയോരത്താണ് സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ കിഴക്ക് ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ ഉപ്പുതടാകങ്ങളിലൊന്നായ ഊർമിയ തടാകവും പടിഞ്ഞാറ് ഭാഗത്ത് പർവതപ്രദേശമായ തുർക്കിയുടെ അതിർത്തി പ്രദേശവുമാണുള്ളത്.
ഊർമിയ ارومیه | |||||
---|---|---|---|---|---|
City | |||||
മുകളിൽ നിന്ന് ഘടികാരദിശയിൽ: നഗരത്തിന്റെ സ്കൈലൈൻ, ഉർമിയയിലെ ജാമേഹ് മസ്ജിദ്, സെഗോൺബാദ് | |||||
| |||||
Nickname(s): Cradle of Water | |||||
Coordinates: 37°32′55″N 45°04′03″E | |||||
Country | Iran | ||||
പ്രവിശ്യ | 3 | ||||
പ്രവിശ്യ | പടിഞ്ഞാറൻ അസർബൈജാൻ | ||||
County | ഊർമിയ | ||||
Bakhsh | Central | ||||
• Mayor | ഹുസൈൻ മഹ്ദിസാദെ | ||||
• പാർലമെന്റ് | വാഹിദ് ജലാൽസാദെ, സൽമാൻ സാക്കർ & റുഹോള ഹസ്രത്പൂർ | ||||
ഉയരം | 1,332 മീ(4,370 അടി) | ||||
(2016 Census) | |||||
• നഗരപ്രദേശം | 736,224 [1] | ||||
• മെട്രോപ്രദേശം | 1,000,000 | ||||
• Population Rank in Iran | 10th | ||||
Demonym(s) | Ormavi, Oroumchi, Oroumiye'ei[2] | ||||
സമയമേഖല | UTC+3:30 (IRST) | ||||
• Summer (DST) | UTC+4:30 (IRDT) | ||||
ഏരിയ കോഡ് | 044 | ||||
വെബ്സൈറ്റ് | urmia.city |
ഇറാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള പത്താമത്തെ നഗരമാണ് ഊർമിയ. 2012 ലെ കനേഷുമാരി പ്രകാരം, 197,749 കുടുംബങ്ങളുള്ള നഗരത്തിലെ ജനസംഖ്യ 667,499 ആയിരുന്നു. നഗരത്തിലെ ഭൂരിഭാഗം നിവാസികളും അസർബെയ്ജാനി വംശജരാണെങ്കിലും ന്യൂനപക്ഷമായ കുർദുകളും, ചെറിയ വിഭാഗം അസീറിയക്കാരും അർമേനിയക്കാരും, കൂടാതെ പേർഷ്യൻ ഭാഷ സംസാരിക്കുന്ന, കൂടുതലും ജോലി ആവശ്യങ്ങൾക്കായി മാത്രം നഗരത്തിലേക്ക് മാറിത്താമസിക്കുന്നവരുമുണ്ട്.. പഴങ്ങളും (പ്രത്യേകിച്ച് ആപ്പിളും മുന്തിരിയും) പുകയിലയും നന്നായി വളരുന്ന ഫലഭൂയിഷ്ഠമായ ഒരു കാർഷിക മേഖലയിലെ വ്യാപാര കേന്ദ്രവുംകൂടിയാണ് ഈ നഗരം. ഊർമിയയിലെ ഭൂരിഭാഗം നിവാസികളും മുസ്ലീം മതവിഭാഗക്കാരാണെങ്കിലും, ക്രിസ്ത്യൻ ചരിത്രവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഊർമിയ നഗരത്തിലെ പല പള്ളികളിലും കത്തീഡ്രലുകളിലും ഇത് പ്രത്യേകിച്ചും പ്രകടമാണ്.
9-ാം നൂറ്റാണ്ടിൽത്തന്നെ ഒരു പ്രധാന നഗരമായി അറിയപ്പെട്ടിരുന്ന ഈ നഗരത്തിൽ മുസ്ലീങ്ങളും (ഷിയാകളും സുന്നികളും), ക്രിസ്ത്യാനികളും (കത്തോലിക്കാ സഭക്കാരും, പ്രൊട്ടസ്റ്റന്റുകളും, നെസ്തോറിയൻമാരും, ഓർത്തഡോക്സും), ജൂതന്മാരും ബഹായികളും സൂഫികളും ഉൾപ്പെട്ടിരുന്ന വൈവിധ്യമാർന്ന ഒരു ജനസംഖ്യയാണുണ്ടായിരുന്നത്. 1900-നടുത്ത്, നഗര ജനസംഖ്യയുടെ 40 ശതമാനത്തിലധികം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെങ്കിലും, തുടർന്നുവന്ന ദശകങ്ങളിൽ, കുർദിഷ് ഗോത്രങ്ങളുടേയും ആക്രമണകാരികളായ ഓട്ടോമൻ സേനയുടെയും മിന്നലാക്രമണങ്ങളുടെ ഫലമായി ഈ പ്രദേശത്തെ ഒട്ടുമിക്ക ക്രിസ്ത്യാനികളും കൊല്ലപ്പെടുകയോ അല്ലെങ്കിൽ യുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെ പ്രദേശത്തുനിന്ന് പലായനം നടത്തുകയോ ചെയ്തു.