എലിസബത്ത് ഹാർട്ട്മാൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
മേരി എലിസബത്ത് ഹാർട്ട്മാൻ (ജീവിതകാലം: ഡിസംബർ 23, 1943 - ജൂൺ 10, 1987) അരങ്ങിലും സ്ക്രീനിലും നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. 1965 ൽ പുറത്തിറങ്ങിയ എ പാച്ച് ഓഫ് ബ്ലൂ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ അവർ സിഡ്നി പൊയിറ്റിയർ എന്ന നടനോടൊപ്പം സെലീന ഡി ആർസി എന്ന അന്ധയായ പെൺകുട്ടിയായി അഭിനയിച്ചതിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ വേഷത്തിന്റെപേരിൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡിനും ഗോൾഡൻ ഗ്ലോബ് അവാർഡിനും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. അടുത്ത വർഷം, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ യു ആർ എ ബിഗ് ബോയ് നൌ എന്ന സിനിമയിൽ ബാർബറ ഡാർലിംഗ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഇതിന്റപേരിൽ രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുമുണ്ടായി. ക്ലിന്റ് ഈസ്റ്റ്വുഡ്, ജെറാൾഡിൻ പേജ് എന്നിവരോടൊപ്പം ഡോൺ സീഗലിന്റെ ദി ബെഗ്യൂൾഡ് എന്ന ചിത്രത്തിലും 1973 ലെ ബോക്സ് ഓഫീസ് ചിത്രമായ വാക്കിംഗ് ടോൾ എന്ന ചിത്രത്തിൽ എലിസബത്ത് ഹാർട്ട്മാനായും അഭിനയിച്ചു. വേദിയിൽ, ദി ഗ്ലാസ് മെനഗറിയിലെ ലോറ വിംഗ്ഫീൽഡിന്റെയും ബ്രോഡ്വേയുടെ നിർമ്മാണത്തിലുള്ള ഔവർ ടൌണിലെ എമിലി വെബിന്റെയും വേഷങ്ങളിലൂടെ ഹാർട്ട്മാൻ അറിയപ്പെട്ടു.[1]
എലിസബത്ത് ഹാർട്ട്മാൻ | |
---|---|
ജനനം | Mary Elizabeth Hartman (1943-12-23)ഡിസംബർ 23, 1943 Youngstown, Ohio, U.S. |
മരണം | ജൂൺ 10, 1987(1987-06-10) (പ്രായം 43) Pittsburgh, Pennsylvania, U.S. |
മരണ കാരണം | Suicide by self-defenestration |
അന്ത്യ വിശ്രമം | Forest Lawn Memorial Park Cemetery, Youngstown, Ohio, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1964–1987 |
ജീവിതപങ്കാളി(കൾ) | Gill Dennis
(m. 1968; div. 1984) |
ലോലമനസ്കയും ലജ്ജാശീലയുമായ അവർ മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം അവൾ പലതവണ മാനസികരോഗാശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഡോൺ ബ്ലൂത്തിന്റെ ദി സീക്രട്ട് ഓഫ് നിം (1982) എന്ന ആനിമേഷൻ ചിത്രത്തിലെ മിസ്സിസ് ബ്രിസ്ബി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിന് ശേഷം 1982 ൽ ഹാർട്ട്മാൻ അഭിനയം ഉപേക്ഷിച്ചു. 43-ാം വയസ്സിൽ, അപ്പാർട്ട്മെന്റിന്റെ ജനാലയിൽ നിന്ന് ചാടി അവർ ആത്മഹത്യ ചെയ്തു.