![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/15/United_Nations_%2528Member_States_and_Territories%2529.svg/langml-640px-United_Nations_%2528Member_States_and_Territories%2529.svg.png&w=640&q=50)
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക
From Wikipedia, the free encyclopedia
ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ എന്നതിന്റെ വിവക്ഷ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ (General Assembly) അംഗങ്ങൾ എന്നാണ്.[2]
![A political map of the world with all member states of the United Nations shaded blue, observer states green, non-member states orange, non-self-governing territories grey, and international Antarctica light grey](http://upload.wikimedia.org/wikipedia/commons/thumb/1/15/United_Nations_%28Member_States_and_Territories%29.svg/640px-United_Nations_%28Member_States_and_Territories%29.svg.png)
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം ആർട്ടിക്കിളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്:[3]
- സമാധാനം കാംക്ഷിക്കുന്നതും നിലവിലുള്ള ചാർട്ടറിലെ കടമകൾ അംഗീകരിക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ അംഗത്വം ലഭ്യമാണ്. സഭയുടെ കാഴ്ച്ചപ്പാടിൽ രാജ്യം ഈ കടമകൾ ഏറ്റെടുത്തു നടത്താൻ പ്രാപ്തമാണ് എന്നു തോന്നിയാൽ അംഗത്വം നൽകാം.
- ഐക്യരാഷ്ട്രസഭയിലേയ്ക്ക് ഒരു രാജ്യത്തെ ഉൾപ്പെടുത്തണമെങ്കിൽ സുരക്ഷാ സഭയിൽ (സെക്യൂരിറ്റി കൗൺസിൽ) ഇക്കാര്യം ശുപാർശ ചെയ്യുകയും പൊതുസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയും വേണം.
സുരക്ഷാ സഭയുടെ ശുപാർശ ലഭിക്കണമെങ്കിൽ പതിനഞ്ച് അംഗങ്ങളിൽ ഒൻപത് രാജ്യങ്ങളെങ്കിലും നിർദ്ദേശത്തെ പിന്തുണയ്ക്കണം. ഇതുകൂടാതെ അഞ്ച് സ്ഥിരാംഗങ്ങളിലാരും ഈ നിർദ്ദേശത്തിനെതിരായി വോട്ട് ചെയ്യാനും പാടില്ല. ഇതിനുശേഷം പൊതുസഭ ഇക്കാര്യം വോട്ടിനിട്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടേ ഇതംഗീകരിക്കുകയും വേണം. [4]
തത്ത്വത്തിൽ പരമാധികാര രാഷ്ട്രങ്ങൾക്ക് മാത്രമേ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളാകാൻ സാധിക്കൂ. ഇപ്പോഴുള്ള എല്ലാ ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങളും പരമാധികാര രാജ്യങ്ങളാണ്. ചില രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിക്കുന്ന സമയത്ത് പരമാധികാരമില്ലാത്തവയായിരുന്നുവെങ്കിലും പിന്നീട് പരമാധികാരരാഷ്ട്രങ്ങളാവുകയാണുണ്ടായത്. വത്തിക്കാൻ സിറ്റി മാത്രമാണ് പരക്കെ അംഗീകാരമുള്ളതും പരമാധികാരമുള്ളതും എന്നാൽ ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ലാത്തതുമായ ഒരു രാജ്യം. സുരക്ഷാ സഭയും പൊതുസഭയും അംഗീകരിച്ചാൽ മാത്രം അംഗത്വം ലഭിക്കുന്നതിനാൽ മോണ്ടെവീഡിയോ കൺവെൻഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് രാജ്യങ്ങൾ എന്ന് വിളിക്കാവുന്ന പല പ്രദേശങ്ങളും ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ല.
അംഗങ്ങളെക്കൂടാതെ മറ്റു രാജ്യങ്ങൾക്കും രാജ്യങ്ങളുടെ സംഘടനകൾക്കും, മറ്റു കൂട്ടായ്മകൾക്കും പൊതുസഭയിൽ നിരീക്ഷകപദവിയും പ്രസംഗിക്കാനുള്ള അവസരവും മറ്റും നൽകാറുണ്ട്. പക്ഷേ ഇവർക്ക് വോട്ടവകാശമില്ല.