ഒയ്മ്യാകോൺ
From Wikipedia, the free encyclopedia
റഷ്യയിലെ സഖാ റിപ്പബ്ലിക്കിലെ ഒയ്മ്യാകോൺസ്കി ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ഒയ്മ്യാകോൺ. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഒയ്മ്യാകോൺ എന്ന ഗ്രാമം. യാന ഹൈലാൻഡ്സിൽ ഇൻഡിഗിർക്ക നദിക്കരയിൽ കോളിമ ഹൈവേയിൽ ടോംടോറിന്റെ വടക്കുപടിഞ്ഞാറായി ഇത് സ്ഥിതി ചെയ്യുന്നു. ശൈത്യകാലത്തെ ശരാശരി താപനില അനുസരിച്ച് ഭൂമിയിലെ സ്ഥിരമായി ജനവാസമുള്ള ഏറ്റവും തണുപ്പുള്ള വാസസ്ഥലമാണിത്.[4] [5] ഇവിടെ താപനില മൈനസ് 71.2 ഡിഗ്രി സെൽഷ്യസ് (മൈനസ് 96.16 ഡിഗ്രി ഫാരൻഹീറ്റ്) വരെ താഴാറുണ്ട്. അഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ സ്ഥലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ശൈത്യകാലത്ത് ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. താപനില മൈനസ് 40ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കും. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ്. 1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. മൈനസ് 67.7 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.
Oymyakon Оймякон | |
---|---|
ഗ്രാമീണ പ്രദേശം | |
Other transcription(s) | |
• Yakut | Өймөкөөн |
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia Sakha Republic" does not exist | |
Coordinates: 63°27′46.6103″N 142°47′13.0895″E | |
Country | Russia |
Federal subject | Sakha Republic |
Administrative district | ഒയ്മ്യാകോൺസ്കി ജില്ല |
ഉയരം | 745 മീ(2,444 അടി) |
• ആകെ | 462 |
• കണക്ക് (ഫെബ്രുവരി 5, 2018) | 500–900 |
Municipal status | |
• Municipal district | ഒയ്മ്യാകോൺസ്കി മുനിസിപ്പൽ ഡിസ്ട്രിക്റ്റ് |
സമയമേഖല | UTC+10 ([2]) |
Postal code(s)[3] | 678752 |
Dialing code(s) | +7 41154 |
സ്കൂളുകൾ, ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. കാറുകളും മറ്റു വാഹനങ്ങളും കേടാകാതിരിക്കാൻ അവ നിരന്തരം പ്രവർപ്പിക്കുകയും വാഹനത്തിനുള്ളിൽ തന്നെ താമസമാക്കുന്നവരും ഇവിടെയുണ്ട്.[6]