കുമ്പളം

കുമ്പള൦ (Ash gourd) From Wikipedia, the free encyclopedia

കുമ്പളം
Remove ads

കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. (ശാസ്ത്രീയനാമം: Benincasa hispida). കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1] കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

കുമ്പളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുമ്പളം (വിവക്ഷകൾ) എന്ന താൾ കാണുക. കുമ്പളം (വിവക്ഷകൾ)

വസ്തുതകൾ കുമ്പളം, Scientific classification ...
Remove ads

ഔഷധ ഉപയോഗം

രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' [2]

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം : സ്നിഗ്ധം, ഗുരു

വീര്യം :ശീതം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം

വിത്ത്, ഫലം[3]

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads