കുരിറ്റിബ
From Wikipedia, the free encyclopedia
ബ്രസീലിലെ പരാന സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും പരാനയുടെ സംസ്ഥാന തലസ്ഥാനവുമാണ് കുരിറ്റിബ (Curitiba Portuguese pronunciation: [kuɾiˈtʃibɐ])[2] as of 2015[update] ജനസംഖ്യ18,79,355 ആയിരുന്നു, ഇത് ബ്രസീലിലെ ജനസംഖ്യയിൽ എട്ടാമത്തെ നഗരവും ബ്രസീലിന്റെ തെക്കൻ പ്രദേശത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്. ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജ്യോഗ്രഫി ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2010-ലെ കണക്കുകൾ പ്രകാരം മുപ്പത്ത്രണ്ട് ദശലക്ഷം ജനസംഖ്യയുള്ള കുരിറ്റിബ മെട്രോപൊലിറ്റൻ ഏരിയയിൽ 26 മുനിസിപാലിറ്റികൾ ആണ് ഉള്ളത്.[3],[4] രാജ്യത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ മെട്രോപൊലിറ്റൻ ഏരിയയാണിത്.
കുരിറ്റിബ | |||
---|---|---|---|
Municipality | |||
Município de Curitiba Municipality of Curitiba | |||
From the top, clockwise: aerial photography of the city; Paço da Liberdade in Praça Generoso Marques; Avenida Palace with the 15th of November Street; 24 Hour Street; Oscar Niemeyer Museum and Botanical Garden. | |||
| |||
Nickname(s): Cidade Modelo ("Model City"); Capital Ecológica do Brasil ("Ecological Capital of Brazil"); Cidade Verde ("Green City"); Capital das Araucárias ("Capital of Araucarias"); A Cidade da Névoa Eterna ("The City of Eternal Fog") | |||
Motto(s): A Cidade da Gente (Our City; The People's City) | |||
Coordinates: 25°25′S 49°15′W | |||
Country | Brazil | ||
Region | South | ||
State | Paraná | ||
Founded | 29 March 1693 | ||
Incorporated | 1842 | ||
• Mayor | Rafael Greca (PMN) | ||
• Municipality | 430.9 ച.കി.മീ.(166.4 ച മൈ) | ||
• നഗരം | 319.4 ച.കി.മീ.(123.3 ച മൈ) | ||
• മെട്രോ | 15,416.9 ച.കി.മീ.(5,952 ച മൈ) | ||
ഉയരം | 934.6 മീ(3,066.3 അടി) | ||
(2017)[1] | |||
• Municipality | 1,908,359 (8th) | ||
• ജനസാന്ദ്രത | 4,062/ച.കി.മീ.(10,523/ച മൈ) | ||
• മെട്രോപ്രദേശം | 3,400,100 (7th) | ||
• മെട്രോ സാന്ദ്രത | 210.9/ച.കി.മീ.(546.2/ച മൈ) | ||
സമയമേഖല | UTC-3 (UTC-3) | ||
CEP | 80000-000 to 82999-999 | ||
ഏരിയ കോഡ് | +55 (41) | ||
വെബ്സൈറ്റ് | Curitiba, Paraná |
സമുദ്രനിരപ്പിൽ നിന്നും 932 metres (3,058 ft) ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഒരു പീഠഭൂമിയിൽ ആണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പരാനാഗ്വ തുറാമുഖത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിനു സമീപമായാണ് അഫോൻസൊ പെന ഇന്റർനാഷനൽ ഏയർ പോർട്ട് and ബകചേരി ഏയർ പോർട്ട് എന്നിവ നിലകൊള്ളുന്നത്. ലത്തീൻ അമേരിക്കയിലെ ഒരു പ്രധാന സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ് ഈ നഗരം[5] 1912-ൽ സ്ഥാപിതമായ ഫെഡറൽ യൂണിവേഴ്സിറ്റി ഒഫ് പരാന, ഇവിടെ സ്ഥിതിചെയ്യുന്നു.
1700കളിൽ, കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾക്കും ചന്തകൾക്കും ഇടയിൽ സ്ഥിതിചെയ്തിരുന്നതിനാൽ, ഈ നഗരത്തിനു ഗണ്യമായ വികസനം കൈവരിക്കാനായി. പിന്നീട് 1850-നും 1950-നും ഇടയിൽ തടിവ്യവസായവും കാർഷിക വ്യവസായങ്ങളും പരാന സംസ്ഥാനത്തിൽ വികാസം പ്രാപിച്ചു. 1850-കളിൽ യൂറോപ്പിയൻ കുടിയേറ്റക്കാർ പ്രത്യേകിച്ചും ജർമൻ, ഇറ്റാലിയൻ, പോളിഷ്, യുക്രൈനിയൻ കുടിയേറ്റക്കാർ, ഗണ്യമായ തോതിൽ കുരിറ്റാബയിൽ വന്നെത്താൻ തുടങ്ങി.[6] സമീപകാലത്ത് മദ്ധ്യ പൗരസ്ത്യ ദേശത്തുനിന്നും [7] മറ്റ് ദക്ഷിണ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാർ ചെറിയതോതിൽ ഇവിടെ എത്തുന്നുണ്ട്..
ഉയർന്ന ജീവിതനിലവാരമുള്ള (0.856) ബ്രസീലിയൻ നഗരങ്ങളിൽ ഒന്നായ ഈ നഗരത്തിനു 2010-ൽ ഗ്ലോബൽ സസ്റ്റെയിനബിൾ സിറ്റി അവാർഡ് നൽകപ്പെട്ടിട്ടുണ്ട്.[8] റീഡേഴ്സ് ഡൈജെസ്റ്റ് മാഗസിൻ, ബ്രസീലിലെ വൻ നഗരങ്ങളിൽ താമസയോഗ്യമായതെന്നാണ് കുരിറ്റോബയെ വിശേഷിപ്പിച്ചത്.[9][10] 1950, 2014 വർഷങ്ങളിലെ ഫുട്ബോൾ ലോകകപ്പിലെ ചില മൽസരങ്ങളുടെ ആതിഥേയ നഗരമായിരുന്നു കുരിറ്റിബ.