ചങ്ങനാശ്ശേരി
കേരളത്തിലെ കോട്ടയം ജില്ലയിലുള്ള പട്ടണവും, താലൂക്കുമാണ് ചങ്ങനാശ്ശേരി / From Wikipedia, the free encyclopedia
കേരളത്തിൽ കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും[1] ആയിരുന്ന ചങ്ങനാശ്ശേരി അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. [2]വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്. 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ.