ചെറിയ മീൻകൊത്തി
From Wikipedia, the free encyclopedia
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ് ചെറിയ മീൻകൊത്തി അഥവാ നീലപൊന്മാൻ. ഇംഗ്ലീഷ്: Common Kingfisher. ശാസ്ത്രീയനാമം: Alcedo atthis taprobana. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾക്കു സമീപം എളുപ്പത്തിൽ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാൻ എന്നും പേരുണ്ട്. ചില സമയത്ത് ഈ പക്ഷി കുളത്തിനു ചുറ്റുമോ, വയലുകൾക്കു മീതെകൂടിയോ, കൂടക്കൂടെ ച്വീ-ച്വീ എന്ന് നേരിയ സ്വരത്തിൽ ശബ്ധിച്ചു കൊണ്ട് ശരവേഗത്തിൽ ചുറ്റും പറക്കുന്നത് കാണാം. ഫെബ്രുവരി തൊട്ടു തുടങ്ങുന്ന വേനൽ മാസത്തിലാണ് പക്ഷി സാധാരണയായും ഇങ്ങനെ പറക്കുക. തത്സമയത്ത് ഒരു മീൻകൊത്തി മിന്നൽപ്പിണരുപോലെ മുമ്പിലും, മറ്റൊന്ന് അതിലും വേഗത്തിൽ പിന്നിലും പറക്കുന്നത് പതിവാണ്. തുടർന്നു പറക്കുന്ന പക്ഷി ഇടവിടാതെ ച്വീ-ച്വീ എന്നുച്ചരിച്ചുകൊണ്ട് ഇരിക്കും. ചെറിയ മീൻകൊത്തിയുടെ ശൃംഗാരചേഷ്ടകളിൽപെട്ടതാണ് ഈ പരക്കംപാച്ചിലും പന്തയവും.
പൊന്മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൊന്മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
- നീലപ്പൊന്മാൻ എന്ന പേരിലുള്ള ചലച്ചിത്രത്തെക്കുറച്ചറിയാൻ, ദയവായി നീലപ്പൊന്മാൻ (ചലച്ചിത്രം) കാണുക.
ചെറിയ മീൻകൊത്തി Common Kingfisher | |
---|---|
Subspecies A. a. bengalensis in Wayanad , Kerala. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Alcedinidae |
Genus: | Alcedo |
Species: | A. atthis |
Binomial name | |
Alcedo atthis (Linnaeus, 1758) | |
Breeding range Resident all year-round Non-breeding range |