ജർമ്മൻ കുരിശുയുദ്ധം-1096
From Wikipedia, the free encyclopedia
ജനകീയ കുരിശുയുദ്ധത്തിന്റെ ഭാഗമായി നടന്ന ജൂതകൂട്ടക്കൊലയുടെ പരമ്പരയായിരുന്നു 1096-ലെ ജർമ്മൻ കുരിശുയുദ്ധം എന്നറിയപ്പെടുന്ന റൈൻലാൻഡ് കൂട്ടക്കൊല[1][2]. ഹോളോകോസ്റ്റിൽ അവസാനിച്ച ജൂതവിരുദ്ധപ്രവർത്തനങ്ങളുടെ നാന്ദിയായി ഈ സംഭവം വിലയിരുത്തപ്പെടുന്നു[3]. ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികളുടെ ആൾക്കൂട്ടമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്.