ടി.എം. കൃഷ്ണ
From Wikipedia, the free encyclopedia
കർണ്ണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പാട്ടുകാരിലൊരാളാണ് തൊഡൂർ മാഡബുസി കൃഷ്ണ എന്ന ടി. എം . കൃഷ്ണ. വ്യവസായിയായ ടി എം രംഗാചാരിയുടെയും സംഗീതജ്ഞയും വിദ്യാഭ്യാസ പ്രവർത്തകയുമായ പ്രേമയുടെയും പുത്രനായി 22 ജനുവരി 1976 ന് ചെന്നൈയിൽ ജനിച്ചു.[1]. കൃഷ്ണയുടെ ആദ്യകാല ഗുരുക്കന്മാർ ചെങ്കൽപേട്ട് രംഗനാഥനും ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ആയിരുന്നു. സംഗീതസംബന്ധിയായ ഗ്രന്ഥങ്ങൾ രചിക്കുന്നതിലും സംഗീതാദ്ധ്യാപനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണയുടെ നിരവധി ആൽബങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണയുടെ ആദ്യ സംഗീതക്കച്ചേരി ചെന്നൈയിലെ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് യൂത്ത് സീരീസിൽ ആയിരുന്നു.[1]
ടി.എം. കൃഷ്ണ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | TMK |
ജനനം | (1976-01-22) ജനുവരി 22, 1976 (48 വയസ്സ്) Chennai, India |
ഉത്ഭവം | Tamil Nadu, India |
വിഭാഗങ്ങൾ | Indian classical |
തൊഴിൽ(കൾ) | Singer, Teacher, Lecturer, Author |
വർഷങ്ങളായി സജീവം | 1988–present |
വെബ്സൈറ്റ് | http://www.tmkrishna.com |
മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത വിവേകാനന്ദ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.ഏ കരസ്ഥമാക്കി. കർണാടക സംഗീതജ്ഞയായ സംഗീത ശിവകുമാറിനെ 1997 നവംബർ 7ന് വിവാഹം ചെയ്തു. ആര്യ, അനന്ത എന്നീ രണ്ട് പെണ്മക്കൾ ഉണ്ട്. മൈലാപ്പൂരിൽ താമസിക്കുന്നു.[2]
2016 -ലെ മഗ്സസെ അവാർഡ് ലഭിച്ചവരിൽ ഒരാൾ ടി. എം. കൃഷ്ണയാണ്.[3]