ഡെൽഹി പിടിച്ചടക്കൽ
1857 ലെ ഇന്ത്യൻ കലാപത്തിന്റെ നിർണ്ണായക സംഘട്ടനങ്ങളിലൊന്ന് / From Wikipedia, the free encyclopedia
1857-ലെ ലഹളയെത്തുടർന്ന് വിമത ബ്രിട്ടീഷ്ശിപായികളുടെയും മുഗൾ രാജകുടുംബത്തിന്റെയും നിയന്ത്രണത്തിലായ ദില്ലി നഗരം പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ 1857 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാലുമാസം നീണ്ടുനിന്ന സൈനികനടപടിയെയാണ് ദില്ലി പിടിച്ചടക്കൽ (ഇംഗ്ലീഷ്: Siege of Delhi) എന്നു പറയുന്നത്.
ഡെൽഹി പിടിച്ചടക്കൽ | |||||||
---|---|---|---|---|---|---|---|
1857-ലെ ഇന്ത്യൻ ലഹളയുടെ ഭാഗം | |||||||
യുദ്ധത്തിൽ തകർച്ച നേരിട്ട കശ്മീരി ഗേറ്റ് | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബ്രിട്ടീഷ് സേന ഈസ്റ്റ് ഇന്ത്യ കമ്പനിയോട് കൂറുള്ള ശിപായിമാർ തദ്ദേശീയ അവ്യവസ്ഥാപിതസൈനികർ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ യൂറോപ്യൻ സൈനികർ ബ്രിട്ടീഷ് - യൂറോപ്യൻ സന്നദ്ധസേവകർ | മുഗളർ ഇന്ത്യൻ വിമതർ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
മേജർ ജനറൽ ആർച്ച്ഡേൽ വിൽസൻ ബ്രിഗേഡിയർ ജോൺ നിക്കോൾസൻ | ബഹാദൂർഷാ സഫർ മിർസ മുഗൾ ബഖ്ത് ഖാൻ | ||||||
ശക്തി | |||||||
8,000 കാലാൾ 2,000 കുതിരക്കാർ 2,200 കശ്മീരി അവ്യവസ്ഥാപിതസൈനികർ 42 ഫീൽഡ് തോക്കുകൾ 60 സീജ് തോക്കുകൾ | 12,000 ശിപായിമാർ, ഉദ്ദേശം 30,000 അവ്യവസ്ഥാപിതസൈനികർ, ഏകദേശം 100 തോക്കുകൾ | ||||||
നാശനഷ്ടങ്ങൾ | |||||||
1,254 പേർ കൊല്ലപ്പെട്ടു 4,493 പേർക്ക് പരിക്കേറ്റു | ഉദ്ദേശം 5,000 പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. |
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലിയുടെ ഭരണം ഔപചാരികമായി മുഗൾ ചക്രവർത്തിക്കായിരുന്നെങ്കിലും യഥാർത്ഥ അധികാരം ബ്രിട്ടീഷ് റെസിഡന്റിന്റെ കീഴിലായിരുന്നു. ലഹളയുടെ ആരംഭത്തിൽത്തന്നെ 1857 മേയ് 11-ന് മീറഠിൽ നിന്ന് തങ്ങളുടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ ലഹളയുയർത്തിയ വിമതശിപായിമാർ ഡെൽഹിയിലെത്തുകയും മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ ബ്രിട്ടീഷുകാരെ കൊലപ്പെടുത്തുകയും തുരത്തുകയുമായിരുന്നു.[1] ദില്ലിക്ക് ചുറ്റുവട്ടത്തുള്ള ബ്രിട്ടീഷ് സൈനികഘടകങ്ങളിൽ നിന്നുമുള്ള നിരവധി ബ്രിട്ടീഷ് ശിപായിമാർ അതതിടങ്ങളിൽ ലഹള നടത്തുകയും മുഗൾ ചക്രവർത്തിക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിൽ എത്തിച്ചേരുകയും ചെയ്തു.[2]
ദില്ലി കലാപകാരികളുടെ കേന്ദ്രസ്ഥാനമായും മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിനെ കലാപകാരികൾ ഇന്ത്യയുടെ യഥാർത്ഥഭരണാധികാരിയായും അംഗീകരിക്കുകയും ചെയ്തതോടെ ദില്ലി പിടിച്ചടക്കുക എന്നത് ബ്രിട്ടീഷുകാർക്ക് ജീവൻമരണപ്പോരാട്ടമായി. ഇന്ത്യൻ സാമ്രാജ്യം തന്നെ നഷ്ടപ്പെട്ടേക്കാമെന്നവർ ആശങ്കപ്പെട്ടു. സാധ്യമായിടത്തോളം ബ്രിട്ടീഷ് പട്ടാളക്കാരെ അവർ ദില്ലിയിലേക്കയക്കാൻ തീരുമാനിച്ചു.[3] ബ്രിട്ടീഷുകാർ ഡെൽഹി ഫീൽഡ് ഫോഴ്സ് എന്ന ഒരു സേന രൂപീകരിക്കുകയും ഡെൽഹി റിഡ്ജ് പ്രദേശത്തുനിന്ന് ആക്രമണമാരംഭിക്കുകയും ചെയ്തു. നാലു മാസത്തോളം ഈ ആക്രമണം നീണ്ടുനിന്നു. 1857 സെപ്റ്റംബറിൽ പഞ്ചാബിലെ ചീഫ് കമ്മീഷണറായിരുന്ന ജോൺ ലോറൻസ് ഒരു സൈന്യത്തെ സംഘടിപ്പിച്ച് ജോൺ നിക്കോൾസന്റെ നേതൃത്വത്തിൽ ദില്ലിയിലേക്കയക്കുകയും ഈ സേനയുടെ സഹായത്തോടെ സെപ്റ്റംബർ 21-ന് ബ്രിട്ടീഷുകാർ ഡെൽഹി പിടിച്ചടക്കി.