മഹാനിക്കിഴങ്ങ്

From Wikipedia, the free encyclopedia

മഹാനിക്കിഴങ്ങ്
Remove ads

Decalepis ജനുസിലെ ഒരു സ്പീഷിസാണ് മഹാനിക്കിഴങ്ങ്. (ശാസ്ത്രീയനാമം: Decalepis hamiltonii). തെക്കേഇന്ത്യയിലെ ഒരു തദ്ദേശസസ്യമാണ് ഈ വള്ളിച്ചെടി. വലിയകിഴങ്ങുകൾ ഉണ്ടാകുന്ന ഈ ചെടിയിൽ 2-3 വർഷമാകുമ്പോഴേക്കും 15-20 കിലോ തൂക്കമുള്ള കിഴങ്ങുകൾ ഉണ്ടാവാറുണ്ട്. ഔഷധഗുണവും സുഗന്ധവുള്ള മഹാനിക്കിഴങ്ങിന്റെ അമിതമായ ആവശ്യകത ഇതിനെ വംശനാശഭീഷണിയിലാക്കിയിട്ടുണ്ട്. [1] കിഴങ്ങ് അച്ചാറുണ്ടാക്കാനും ആരോഗ്യവർദ്ധനത്തിനായും ഉപയോഗിക്കുന്നുണ്ട്. വേരിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.[2]

വസ്തുതകൾ മഹാനിക്കിഴങ്ങ്, Scientific classification ...

വിദേശത്ത് മഹാനിക്കിഴങ്ങിന് ഉണ്ടാവുന്ന വർദ്ധിച്ച ആവശ്യകതയും തന്മൂലം ഉണ്ടാവുന്ന അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നതായി കാണുന്നു.[3]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads