മൗണ്ട് കെനിയ
From Wikipedia, the free encyclopedia
കെനിയയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് മൗണ്ട് കെനിയ (Mount Kenya). കിളിമഞ്ചാരോ കൊടുമുടി കഴിഞ്ഞാൽ ഉയരത്തിൽ ആഫ്രിക്കൻ വൻകരയിലെ രണ്ടാമത്തെ പർവതവുമാണ് മൗണ്ട് കെനിയ. കെനിയ എന്ന് രാജ്യത്തിന്റെ പേർ വന്നത് ഈ പർവതത്തിന്റെ പേരിൽ നിന്നുമാണ്. ഭൂമദ്ധ്യരേഖയ്ക്ക് 16.5 kilometres (10.3 mi) തെക്കായി കെനിയയുടെ മദ്ധ്യത്തിലായി മൗണ്ട് കെനിയ സ്ഥിതിചെയ്യുന്നു. കെനിയയുടെ തലസ്ഥാനമായ നയ്രോബിയിൽ നിന്നും ഏകദേശം 150 kilometres (93 mi) വടക്ക്-വടക്ക്കിഴക്കായാണ് ഇത് നിലകൊള്ളുന്നത്.[4].
Mount Kenya | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 5,199 m (17,057 ft) [1] |
Prominence | 3,825 m (12,549 ft) [1] Ranked 32nd |
Isolation | 323 km (201 mi) |
Listing | Seven Second Summits Country high point Ultra |
Coordinates | 0°9′03″S 37°18′27″E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Topo map | Mt Kenya by Wielochowski and Savage[2].[3] |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano (extinct) |
Last eruption | 2.6–3.1 MYA |
Climbing | |
First ascent | 1899 by Halford Mackinder, with guides César Ollier and Joseph Brocherel |
Easiest route | Rock climb |
ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് ഉരുത്തിരിഞ്ഞതിനു ശേഷം ഏകദേശം മുപ്പത് ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ഉണ്ടായ ഒരു സ്റ്റ്രാറ്റോ വോൾകാനൊ ആണ് മൗണ്ട് കെനിയ [5] ഗ്ലേസിയേഷനു (glaciation) മുമ്പ് 7,000 m (23,000 ft) ഉയരമുണ്ടായിരുന്ന ഈ പർവതം ആയിരക്കണക്കിനു വർഷങ്ങൾ മഞ്ഞ് മൂടിക്കിടന്നിരുന്നു. ഇപ്പോൾ പതിനൊന്ന് ഹിമാനികൾ മാത്രമേ ഇവിടെ ബാക്കിയുള്ളൂ, ഇതിന്റെ താഴ്വരയിലെ വനങ്ങളാണ് കെനിയയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളുടെയും മുഖ്യ ജലസ്രോതസ്സ്.
കൊടുമുടിയുടെയും താഴ്വാരത്തിന്റെയും ഇടയിൽ വിവിധ തരത്തിലുള്ള ആവാസവ്യവസ്ഥകൾ(biome) കാണപ്പെടുന്നു.[6]കീഴ്ഭാഗത്തായി പല തരത്തിലുള്ള വനങ്ങൾ കാണപ്പെടുന്നു. ലോബെലിയകൾ (lobelias), സെനേഷ്യകൾ ( senecio) റോക്ക് ബാഡ്ജർ തുടങ്ങി തദ്ദേശീയമായ സസ്യങ്ങളും ജന്തുക്കളും ഇവിടെയുണ്ട്.[7]