രാഷ്ട്രീയ സ്വയംസേവക സംഘം
ദേശീയ സന്നദ്ധ സംഘടന / From Wikipedia, the free encyclopedia
ഒരു വലതുപക്ഷ ഹിന്ദു ദേശീയവാദ, സംഘടനയാണ് ആർ.എസ്സ്.എസ്സ്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക സംഘം (ഹിന്ദി: राष्ट्रीय स्वयंसेवक संघ, ഇംഗ്ലീഷ്: National Volunteers' Union),[2][3].1925ലെ വിജയദശമി ദിവസത്തിൽ നാഗ്പൂരിലെ മോഹിദെവാഡ എന്ന സ്ഥലത്താണ് ആർ.എസ്സ്.എസ്സ് സ്ഥാപിക്കപ്പെട്ടത്. കേശവ ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ് ആർ.എസ്സ്.എസ്സിന്റെ സ്ഥാപകൻ. ഭാരതമൊട്ടുക്ക് പ്രവർത്തിക്കുന്ന ഈ സംഘടന നിലവിലെ ഇന്ത്യൻ ഭരണകക്ഷിയായ, ഭാരതീയ ജനതാ പാർട്ടിയുടെ മാതൃ സംഘടനയായി കണക്കാക്കപ്പെടുന്നു.[4] ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ ഒരു തവണ നിരോധിക്കുകയുണ്ടായി [5]ആർ.എസ്.എസ്. ഒരു അർദ്ധ സൈനിക സംഘടനായണെന്ന ആരോപണവുമുണ്ട്.[6]
ആർ.എസ്.എസ്. എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആർ.എസ്.എസ്. (വിവക്ഷകൾ) എന്ന താൾ കാണുക. |
രാഷ്ട്രീയ സ്വയംസേവക സംഘം | |
സ്ഥാപകൻ(ർ) | ഡോ:കേശവ ബലറാം ഹെഡ്ഗേവാർ |
---|---|
തരം | ഹിന്ദു ദേശീയ വാദി സംഘടന |
സ്ഥാപിക്കപ്പെട്ടത് | 1925 |
ആസ്ഥാനം | നാഗപൂർ, മഹാരാഷ്ട്ര |
അംഗങ്ങൾ | ഉദ്ദേശം 10-12 ദശലക്ഷം[1] |
വെബ്സൈറ്റ് | Rss.org |
ഹിന്ദു സ്വയംസേവക സംഘം എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിക്കുന്ന സംഘടന ആർ.എസ്.എസ്സിന്റെ ആദർശങ്ങളിൽ പ്രഭാവിതരായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ്.[7] സംഘത്തിൻറെ രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപം നൽകിയ സംഘടനയാണിത്.[അവലംബം ആവശ്യമാണ്]