റെബേക്ക ഷാഫെർ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
റെബേക്ക ലൂസിൽ ഷാഫെർ (ജീവിതകാലം: നവംബർ 6, 1967 - ജൂലൈ 18, 1989) ഒരു അമേരിക്കൻ മോഡലും നടിയുമായിരുന്നു. അഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഒരു കൗമാര മോഡലായാണ് അവർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986 ൽ മൈ സിസ്റ്റർ സാം എന്ന സിബിഎസ് ഹാസ്യ പരമ്പരയിലെ പട്രീഷ്യ "പാറ്റി" റസ്സലിന്റെ വേഷം ചെയ്തു. 1988-ൽ ഈ പരമ്പര റദ്ദാക്കപ്പെടുകയും ബ്ലാക്ക് കോമഡി സീൻസ് ഫ്രം ദ ക്ലാസ് സ്ട്രഗിൾ ഇൻ ബെവർലി ഹിൽസ് ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ ഷേഫർ പ്രത്യക്ഷപ്പെടുകയും ചെയ്തു. 21-ാം വയസ്സിൽ, ഷാഫെർ ഒരു ആരാധകനാൽ കൊല്ലപ്പെട്ടു.
വസ്തുതകൾ റെബേക്ക ഷാഫെർ, ജനനം ...
റെബേക്ക ഷാഫെർ | |
---|---|
ജനനം | റെബേക്ക ലൂസിൽ ഷാഫെർ (1967-11-06)നവംബർ 6, 1967 Eugene, Oregon, U.S. |
മരണം | ജൂലൈ 18, 1989(1989-07-18) (പ്രായം 21) |
മരണ കാരണം | വെടയേറ്റുള്ള പരിക്ക് |
അന്ത്യ വിശ്രമം | അഹാവായ് ഷോലം സെമിത്തേരി, പോർട്ട്ലാന്റ്, ഒറിഗൺ 45.4569°N 122.6795°W / 45.4569; -122.6795 |
വിദ്യാഭ്യാസം | ലിങ്കൺ ഹൈസ്കൂൾ പ്രൊഫഷണൽ ചിൽഡ്രൺസ് സ്കൂൾ |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 1985–1989 |
അടയ്ക്കുക