ചെറുപ്പത്തിൽ ഒരു കുറ്റിച്ചെടിയുടെയും വള്ളിച്ചെടിയുടെയും സ്വഭാവം കാണിക്കുന്നതും വളർന്ന് ഒരു ചെറു മരമാവാറുള്ളതുമായ ഒരു സസ്യമാണ് വേട്ടുവക്കുറ്റി. (ശാസ്ത്രീയനാമം: Aganope thyrsiflora). ഏഷ്യയിലെല്ലായിടത്തും കാണാറുണ്ട്. മലയോരങ്ങളിൽ അരുവികളുടെ ഇടയിൽ വളരുന്നു[1]. മറ്റു സസ്യങ്ങൾ തളർന്നു നിൽക്കുന്ന കൊടും വെയിലിലും നിറയെ തിളക്കമാർന്ന പച്ച ഇലകളുമായി നിൽക്കുന്ന ഈ ചെടി പുതുതായി ഉണ്ടാക്കുന്ന റബ്ബർ തോട്ടങ്ങളിലും മറ്റും കേരളത്തിൽ കാണാറുണ്ട്. Zographetus ogygia (Purple-spotted Flitter) എന്ന ശലഭത്തിന്റെ ലാർവകളുടെ ഭക്ഷണം ഈ ചെടിയുടെ ഇലയാണ്.
പൂക്കൾ
വസ്തുതകൾ വേട്ടുവക്കുറ്റി, Scientific classification ...