ഷാരോൺ ടേറ്റ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഷാരോൺ മേരി ടേറ്റ് പോളാൻസ്കി (ജീവിതകാലം : ജനുവരി 24, 1943 - ഓഗസ്റ്റ് 9, 1969) ഒരു അമേരിക്കൻ നടിയും മോഡലും ആയിരുന്നു. 1960-കളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുമുമ്പ് അവർ ടെലിവിഷൻ രംഗത്ത് പതിവായി ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. അതുപോലെതന്നെ പതിവായി ഫാഷൻ മാഗസിനുകളിൽ മോഡലായും മുഖച്ചിത്രമായും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. അവരുടെ ഹാസ്യരസപ്രധാനമായതും നാടകീയവുമായ പ്രകടനങ്ങൾ വിലയിരുത്തപ്പെട്ടതിനുശേഷം ടേറ്റ് ഹോളിവുഡിലെ മികച്ച ഭാവി വാഗ്ദാനങ്ങളിലൊരാളായി പ്രശംസിക്കപ്പെട്ടിരുന്നു.
ഷാരോൺ ടേറ്റ് പോളാൻസ്കി | |
---|---|
ജനനം | ഷാരോൺ മേരി ടേറ്റ് (1943-01-24)ജനുവരി 24, 1943 |
മരണം | ഓഗസ്റ്റ് 9, 1969(1969-08-09) (പ്രായം 26) Benedict Canyon, Los Angeles, California, U.S. |
മരണ കാരണം | Multiple stab wounds |
അന്ത്യ വിശ്രമം | ഹോളി ക്രോസ് സെമിത്തേരി, കൾവർ സിറ്റി, കാലിഫോർണിയ, യു.എസ്. 33°59′26″N 118°23′16″W |
തൊഴിൽ |
|
സജീവ കാലം | 1961–1969 |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) |
|
വെബ്സൈറ്റ് | www |
1966 ൽ നിഗൂഢ പ്രമേയമായ ഐ ഓഫ് ദ ഡെവിൾ എന്ന ആദ്യചിത്രത്തിലൂടെ ഹോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. അവരുടെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന പ്രകടനമായി വിലയിരുത്തപ്പെടുന്നത് 1967 ലെ ക്ലാസിക്കൽ ചലച്ചിത്രമായിരുന്ന വാലി ഓഫ്വെ ദ ഡോൾസ് എന്ന ചിത്രത്തിലെ ജെന്നിഫർ നോർത്ത് എന്ന കഥാപാത്രമായിരുന്നു. ഇതിലെ അഭിനയം ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിക്കൊടുത്തു. ഷാരോൺ ടേറ്റിൻ പൂർത്തിയാക്കിയ അവസാനത്തെ ചിത്രം അവരുടെ മരണാനന്തരം 1969 ൽ പുറത്തിറങ്ങിയതു കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചതുമായ 12+1 ആയിരുന്നു.[1][2] 1968 ജനവരി 20 ന് ഷാരോൺ ടേറ്റ്, സംവിധായകനും 1967 ലെ ചിത്രമായ ദ ഫിയർലെസ് വാമ്പയർ കില്ലേർസ് എന്ന ചിത്രത്തിലെ സഹനടനുമായിരുന്ന റോമൻ പോളാൻസ്കിയെ വിവാഹം കഴിച്ചു. 1969 ആഗസ്ത് ഒമ്പതിന്, പോൾസ്കിക്കൊപ്പം താമസിച്ചിരുന്ന ഭവനത്തിൽവച്ച് "മാൻസൺ ഫാമിലി" എന്നറിയപ്പെടുന്ന ക്രിമിനൽ സംഘടനയിലെ അംഗങ്ങൾ ടേറ്റിനെയും മറ്റ് നാല് പേരെയും കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് അവർ എട്ടര മാസം ഗർഭിണിയായിരുന്നു.