സാന്താ ബാർബറ
From Wikipedia, the free encyclopedia
സാന്താ ബാർബറ ("സെൻറ് ബാർബറ" എന്നതിൻറെ സ്പാനിഷ്) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാന്താ ബാർബറ കൌണ്ടിയുടെ ആസ്ഥാനമായ നഗരമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ തീരങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രതീരത്തിൻറെ തെക്കൻ ഭാഗത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ നഗരം സ്ഥിതിചെയ്യുന്നത് കുത്തനെ ഉയർന്നു കിടക്കുന്ന സാന്താ യ്നെസ് മലനിരകൾക്കും പസഫിക് സമുദ്രത്തിനുമിടയിലാണ്. സാന്താ ബാർബറ, മെഡിറ്ററേനിയൻ കാലാവസ്ഥയുളള പ്രദേശമായി മിക്കപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു. ഈ നഗരം "അമേരിക്കൻ റിവൈര"[11] (കടൽത്തീരത്തിനുള്ള ഇറ്റാലിയൻ പദം) എന്ന പേരിൽ ഉയർത്തിയിട്ടുണ്ട്. 2010 ലെ ജനസംഖ്യ 88,410 ആയിരുന്നത് 2014 ലെ കണക്കുകൾ പ്രകാരം 91,196[12] ആയി വർദ്ധിച്ചിരുന്നു. സാന്താ മാരിയ[13] കഴിഞ്ഞാൽ ഇത് കൌണ്ടിയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. തുടർച്ചയായി കിടക്കുന്ന ഗോലെറ്റ, കാർപ്പിൻറേരിയ തുടങ്ങിയ നഗരപ്രദേശങ്ങളും സംയോജിപ്പിക്കപ്പടാത്ത മേഖലകളായ ഇസ്ല വിസ്ത, മോണ്ടെസിറ്റോ, മിഷൻ കാന്യൺ, ഹോപ്പ് റാഞ്ച്, സമ്മർലാൻറ് എന്നിവയും മറ്റു പ്രദേശങ്ങളും ഉൾപ്പെടെയുള്ള ഏകദേശം ജനസംഖ്യ 220,000 ആണ്. കൌണ്ടിയിൽ ആകമാനമുള്ള ജനസംഖ്യ 423,895 ആണ്.[14] ഒരു ജനപ്രിയ വിനോദ സഞ്ചാര, റിസോർട്ട് പ്രദേശമായ ഈ നഗരത്തിൻറെ സമ്പദ് വ്യവസ്ഥയിൽ വമ്പൻ സേവന മേഖലകൾ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ധനകാര്യം, കൃഷി, ഉത്പാദനം എന്നിവയെല്ലാം ഉൾപ്പെടുന്നു.
സാന്താ ബാർബറ, കാലിഫോർണിയ | |||
---|---|---|---|
സിറ്റി ഓഫ് സാന്താ ബാർബറ | |||
The coastline of Santa Barbara | |||
| |||
Location in Santa Barbara County and the state of California | |||
Location in the United States | |||
Coordinates: 34°25′N 119°42′W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Santa Barbara | ||
Incorporated | April 9, 1850[2] | ||
നാമഹേതു | Saint Barbara | ||
• Mayor | Helene Schneider[3] | ||
• State Senator | Hannah-Beth Jackson (D)[4] | ||
• CA Assembly | Monique Limón (D)[4] | ||
• U.S. Rep. | Salud Carbajal (D)[5] | ||
• ആകെ | 41.99 ച മൈ (108.75 ച.കി.മീ.) | ||
• ഭൂമി | 19.49 ച മൈ (50.48 ച.കി.മീ.) | ||
• ജലം | 22.50 ച മൈ (58.28 ച.കി.മീ.) 53.61% | ||
ഉയരം | 49 അടി (15 മീ) | ||
• ആകെ | 88,410 | ||
• കണക്ക് (2016)[9] | 91,930 | ||
• ജനസാന്ദ്രത | 4,716.78/ച മൈ (1,821.19/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific Time Zone) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes[10] | 93101–93103, 93105–93111, 93116–93118, 93120–93121, 93130, 93140, 93150, 93160, 93190, 93199 | ||
Area code | 805 | ||
FIPS code | 06-69070 | ||
GNIS feature IDs | 1661401, 2411815 | ||
വെബ്സൈറ്റ് | www |