സി.വി. രാമൻപിള്ള
മലയാളി നോവലിസ്റ്റും നാടകരചയിതാവും / From Wikipedia, the free encyclopedia
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി.വി. രാമൻപിള്ള. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിലാണ് അദ്ദേഹത്തിൻറെ പ്രശസ്തി. 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കൊച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിൻകരയിലാണ്[1]. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ കണ്ണങ്കര പാർവതിപ്പിള്ള.
- ഈ ലേഖനം സി.വി. രാമൻപിള്ള (എഴുത്തുകാരൻ) എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. സി.വി. രാമൻ (ശാസ്ത്രജ്ഞൻ) എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന താൾ കാണുക.
വസ്തുതകൾ സി.വി. രാമൻപിള്ള, ജനനം ...
സി.വി. രാമൻപിള്ള | |
---|---|
ജനനം | കണ്ണങ്കര വീട്ടിൽ വേലായുധൻ പിള്ള അനന്തിരവൻ കണ്ണങ്കര വീട്ടിൽ രാമൻ പിള്ള മേയ് 19, 1858 തിരുവനന്തപുരം |
മരണം | മാർച്ച് 21, 1922 തിരുവനന്തപുരം |
തൊഴിൽ | നോവലിസ്റ്റ്, നാടകകൃത്ത് |
ദേശീയത | ഭാരതീയൻ |
Period | തിരുവിതാംകൂർ രാജഭരണ കാലം |
വിഷയം | ചരിത്ര നോവലുകൾ |
ശ്രദ്ധേയമായ രചന(കൾ) | മാർത്താണ്ഡവർമ, ധർമ്മരാജാ, രാമരാജാബഹദൂർ, പ്രേമാമൃതം |
രക്ഷിതാവ്(ക്കൾ) | പനവിളാകത്ത് നീലകണ്ഠ പിള്ള (അച്ഛൻ) കണ്ണങ്കര പാർവതി പിള്ള (അമ്മ) |
ബന്ധുക്കൾ | അടൂർ ഭാസി(മകളുടെ മകൻ) |
അടയ്ക്കുക