സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ
From Wikipedia, the free encyclopedia
ഇന്ത്യ ആസ്ഥാനമായുള്ള ഒരു സംഘടനയാണ് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ തിബറ്റൻ: བོད་མིའི་སྒྲིག་འཛུགས་; വൈൽ: bod mi'i sgrig 'dzugs, Tibetan pronunciation: [pʰỳmìː ʈìʔt͡sùʔ], literally എക്സൈൽ ടിബറ്റൻ പീപ്പിൾസ് ഓർഗനൈസേഷൻ)[1]അല്ലെങ്കിൽ CTA. 1960-ൽ ഇതിനെ ആദ്യം ടിബറ്റൻ കാഷാഗ് ഗവൺമെന്റ് എന്ന് വിളിച്ചിരുന്നു. പിന്നീട് "ഗ്രേറ്റ് സ്നോ ലാൻഡ് ഗവൺമെന്റ്" എന്ന് പുനർനാമകരണം ചെയ്തു.[2]സിടിഎയെ ടിബറ്റൻ ഗവൺമെന്റ് ഇൻ എക്സൈൽ എന്നും വിളിക്കുന്നു. ഇതിനെ ചൈന ഒരിക്കലും അംഗീകരിച്ചിരുന്നില്ല.[3]അതിന്റെ ആന്തരിക ഘടന സർക്കാർ പോലെയാണെങ്കിലും ഇത് “ടിബറ്റിൽ അധികാരം പിടിക്കാൻ രൂപകൽപ്പന ചെയ്തിട്ടില്ല” എന്ന് പ്രസ്താവിക്കുകയുണ്ടായി. പകരം, ടിബറ്റിനുള്ളിൽ ടിബറ്റുകാർ രൂപീകരിച്ച സർക്കാരിനെ അനുകൂലിച്ച് "ടിബറ്റിൽ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചാലുടൻ" അത് ഇല്ലാതാകുന്നു.[1] രാഷ്ട്രീയ ശുപാർശക്കു പുറമേ, ടിബറ്റുകാർക്കായി സ്കൂളുകളുടെയും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളുടെയും ഒരു ശൃംഖലയും ഇത് നിയന്ത്രിക്കുന്നു. 1991 ഫെബ്രുവരി 11 ന് നെതർലാൻഡിലെ ഹേഗിലെ പീസ് പാലസിൽ നടന്ന ചടങ്ങിൽ സിടിഎ അൺപ്രെസെന്റെഡ് നേഷൻസ് ആന്റ് പീപ്പിൾസ് ഓർഗനൈസേഷൻസിന്റെ (യുഎൻപിഒ) സ്ഥാപക അംഗമായി.[4][5]
Central Tibetan Administration བོད་མིའི་སྒྲིག་འཛུགས་ Bod mi'i sgrig 'dzugs / Bömi Drikdzuk | |
---|---|
ദേശീയ ഗാനം: Gyallu | |
സ്ഥിതി | Government in Exile |
Headquarters | Dharamshala, Himachal Pradesh, India |
Official languages | Tibetan |
തരം | Government in exile |
ഭരണസമ്പ്രദായം | |
• Sikyong | Lobsang Sangay |
• Speaker | Pema Jungney |
നിയമനിർമ്മാണസഭ | Parliament-in-Exile |
സ്ഥാപിതം | 28 April 1959 |
Website tibet |