ചാരായം (രസതന്ത്രം)
ചാരായം എന്ന വാക്ക് നാട്ടുഭാഷയിൽ മദ്യത്തെയാണ് (എഥ്നോൾ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത / From Wikipedia, the free encyclopedia
ചാരായം എന്ന വാക്ക് നാട്ടുഭാഷയിൽ മദ്യത്തെയാണ് (എഥ്നോൾ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തിൽ ഓർഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്. ചാരായങ്ങൾ അഥവാ ആൽക്കഹോളുകൾ എന്നത് OH (Hydroxil) ചേർന്ന കാർബണിക സംയുക്തങ്ങളാണ്. ഇവയുടെ പേരുകൾ -ഓൾ (ol) എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്നവയണ്. ഉദാ: എഥ്നോൾ, പ്രൊപ്പനോൾ, ഫിനോൾ, ബ്യൂട്ടനോൾ മുതലയവ. കാർബണികസംയുക്തങ്ങളുടെ അവസാന ഗ്രൂപ്പ് (വാൽ-sufix) അവയെ തിരിച്ചറിയാൻ സഹായിക്കുന്നു (-C=O യെ കീറ്റോൺ-ഓൺ-,ഉദാ:അസെറ്റോൺ,-CH=O ആൽഡി ഹൈഡുകൾ-(റെഡ്യൂസ്ഡ് കീറ്റോൺ)ഉദാ:അസെറ്റാൽഡിഹൈഡ്,-CO-OH(ഹൈഡ്രൊക്സിലേറ്റ്ഡ് കീറ്റോൺ) ഉദാ:അസെറ്റിൿ ആസിഡ്,R-OH,ആൽക്കഹോളുകൾ].