![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/Flag_of_the_British_East_India_Company_%25281801%2529.svg/langml-640px-Flag_of_the_British_East_India_Company_%25281801%2529.svg.png&w=640&q=50)
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി / From Wikipedia, the free encyclopedia
ഒരു ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിരുന്നു പൊതുവേ ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി എന്നും, തദ്ദേശീയമായി പലപ്പോഴും "ജോൺ കമ്പനി" എന്നും[1], ഇന്ത്യയിൽ "കമ്പനി ബഹദൂർ" എന്നും അറിയപ്പെട്ട ഓണറബിൾ ഈസ്റ്റ് ഇന്ത്യാ കമ്പനി.പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി). കമ്പനിയുടെ പ്രധാന കച്ചവടം പരുത്തി, പട്ട്, നീലയമരി, വെടിയുപ്പ്, തേയില, കറുപ്പ് എന്നിവയായിരുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഈസ്റ്റ് ഇന്ത്യ കമ്പനി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
![]() | |
പബ്ലിക്ക് | |
വ്യവസായം | അന്താരാഷ്ട്ര വാണിജ്യം |
Fate | പിരിച്ചുവിട്ടു |
സ്ഥാപിതം | 31 ഡിസംബർ 1600 |
നിഷ്ക്രിയമായത് | 1 ജൂൺ 1874 (1874-06-01) |
ആസ്ഥാനം | , ഇംഗ്ലണ്ട് |
![]() ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശങ്ങൾ | |
കൊളോണിയൽ ഇന്ത്യ | |
---|---|
ഡച്ച് ഇന്ത്യ | 1605–1825 |
ഡാനിഷ് ഇന്ത്യ | 1620–1869 |
ഫ്രഞ്ച് ഇന്ത്യ | 1759–1954 |
പോർച്ചുഗീസ് ഇന്ത്യ 1510–1961 | |
Casa da Índia | 1434–1833 |
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി | 1628–1633 |
ബ്രിട്ടീഷ് ഇന്ത്യ 1613–1947 | |
ഈസ്റ്റ് ഇന്ത്യ കമ്പനി | 1612–1757 |
ഇന്ത്യയിലെ കമ്പനി ഭരണം | 1757–1857 |
ബ്രിട്ടീഷ് രാജ് | 1858–1947 |
ബർമയിലെ ബ്രിട്ടീഷ് ഭരണം | 1824–1942 |
1765–1947/48 | |
ഇന്ത്യാ വിഭജനം | |
|
ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ കുത്തക ലഭിച്ചു.[2] [3]
മേഖലയിൽ ശക്തരായിരുന്ന വിവിധ യുറോപ്യൻ കമ്പനികൾ തമ്മിലുള്ള മൽസരം മൂലം സാധനങ്ങളുടെ വാങ്ങൽ വിലയിൽ കാര്യമായ വർദ്ധനവ് വന്നു. കമ്പനികൾക്കുള്ള ലാഭത്തിൽ കാര്യമായ കുറവ് സംഭവിക്കാനും തുടങ്ങി. ഇതോടെ കമ്പനികൾ തമ്മിൽ സ്പർദ്ധ ഉടലെടുക്കുകയും പരസ്പരം പോരാട്ടം തുടങ്ങുകയും ചെയ്തു. എതിരാളികളുടെ കപ്പലുകൾ മുക്കുക, വഴി തടയുക തുടങ്ങിയവ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ സാധാരണമായി. അങ്ങനെ കച്ചവടം ആയുധ സമേതമായി മാറുകയും, പണ്ടീകശാലകൾ കോട്ടകളായി പരിണമിക്കുകയും ചെയ്തു. ഈ കിടമത്സരത്തിൽ വിജയം വരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേഖലയിലെ വൻശക്തിയായി മാറി[3].
കാലക്രമേണ ഭരണാധികാരവും സൈനികശക്തിയും സ്വാംശീകരിച്ചതോടെ ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും കമ്പനി ഇന്ത്യയെയും ഏഷ്യയിലെ മറ്റ് കോളനികളെയും ഭരിക്കുന്ന ഒരു ഭരണസ്ഥാപനമായി പരിണമിച്ചു. ഈ നില ശിപായി ലഹളക്കു ശേഷം 1858-ൽ ബ്രിട്ടീഷ് കിരീടം നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ തുടർന്നു.