കന്നാബേസീ
From Wikipedia, the free encyclopedia
സപുഷ്പികളിൽപ്പെടുന്ന ഒരു ചെറിയ സസ്യകുടുംബമാണ് കന്നാബേസീ (Cannabaceae). ഏകദേശം 11 ജീനസ്സുകളിലായി 170 ഓളം സ്പീഷിസുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്. 100 ഓളം സ്പീഷിസുകൾ ഉൾക്കൊള്ളുന്ന Celtis ആണ് വലിയ ജനുസ്.[1]
വസ്തുതകൾ കന്നാബേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
കന്നാബേസീ | |
---|---|
പൂച്ചക്കുരുമരം തളിരിലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Cannabaceae |
Genera | |
See text |
അടയ്ക്കുക
ചെറിയസസ്യകുടുംബമാണെങ്കിലും വൈവിധ്യങ്ങളാർന്ന സസ്യങ്ങളടങ്ങുന്ന കുടുംബമാണിത്. ഇതിൽ ആരോഹികളും, ഓഷധികളും ചെടികളും മരങ്ങളും ഉൾപ്പെടുന്നു. വടക്കേ അർദ്ധഗോളത്തിലെ മിതശീതോഷ്ണമേഖലകളിലാണ് ഇവ സാധാരണയായി വളരുന്നത്. മിക്ക സസ്യങ്ങളും ഔഷധ ആവശ്യത്തിനായും ഭക്ഷ്യ ആവശ്യത്തിനായും ഉപയോഗിക്കാറുണ്ട്. കഞ്ചാവ്, തൊണ്ടുപൊളിയൻ, കുയ്യമരം, ഭൂതക്കാളി തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.