സാമ്രാജ്യത്വം
ആധിപത്യത്തിലൂടെ രാജ്യങ്ങൾ തമ്മിലുള്ള അസമമായ ബന്ധം സൃഷ്ടിക്കൽ / From Wikipedia, the free encyclopedia
ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ കീഴടക്കപ്പെട്ട കോളനികൾ അഥവാ സാമന്തരാജ്യങ്ങളെ രാജ്യങ്ങളെ സൃഷ്ടിച്ച്, സാമ്രാജ്യ വ്യാപനം സാധ്യമാക്കുന്ന ഈ സമ്പ്രദായം രാഷ്ട്രങ്ങൾക്കിടയിൽ അസമമായ സാമ്പത്തിക, സാംസ്കാരിക, ഭൂമിശാസ്ത്ര ബന്ധങ്ങൾക്ക് കാരണമാകുന്നു. സൈനികമായതോ മറ്റേതെങ്കിലും രൂപത്തിലോ ഉള്ള അധികാര പ്രയോഗത്തിലൂടെ, മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഈ നയം അന്താരാഷ്ട്ര ബന്ധങ്ങളിൽ ആശാസ്യമല്ലാത്ത ഒന്നായി കരുതപ്പെടുന്നു.