ഇന്തോ-ഗ്രീക്ക് സാമ്രാജ്യം
From Wikipedia, the free encyclopedia
ഇന്തോ-ഗ്രീക്ക് സാമ്രാജ്യം (ചിലപ്പോൾ ഗ്രീക്കോ-ഇന്ത്യൻ സാമ്രാജ്യം എന്നും അറിയപ്പെടുന്നു[1]) ക്രിസ്തുവിനു മുൻപുള്ള അവസാനത്തെ രണ്ട് നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയുടെയും വടക്കുപടിഞ്ഞാറേ ഇന്ത്യയുടെയും പല ഭാഗങ്ങളിലും വ്യാപിച്ചുകിടന്നു, മുപ്പതിലേറെ ഹെല്ലനിക രാജാക്കന്മാർ ഈ സാമ്രാജ്യത്തെ ഭരിച്ചു,[2] പലപ്പോഴും ഇവർ പരസ്പരം യുദ്ധം ചെയ്തു.
വസ്തുതകൾ ഇന്തോ ഗ്രീക്ക് സാമ്രാജ്യം, തലസ്ഥാനം ...
ഇന്തോ ഗ്രീക്ക് സാമ്രാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
180 ബി.സി.ഇ.–100 സി.ഇ | |||||||||
ഇന്തോ-ഗ്രീക്ക് സാമ്രാജ്യം 100 ബി.സി.ഇ യോടടുത്ത് | |||||||||
തലസ്ഥാനം | തക്ഷശില സാകല | ||||||||
പൊതുവായ ഭാഷകൾ | ഗ്രീക്ക് (ഗ്രീക്ക് അക്ഷരമാല) പാലി (ഖരോഷ്ഠി ലിപി) സംസ്കൃതം, പ്രാകൃതം (ബ്രാഹ്മി ലിപി) | ||||||||
മതം | ബുദ്ധമതം പുരാതന ഗ്രീക്ക് മതം ഹിന്ദുമതം സൊറോസ്ട്രിയൻ മതം | ||||||||
ഗവൺമെൻ്റ് | രാജവാഴ്ച | ||||||||
• 180-160 BC | അപ്പോളോഡോട്ടസ് ഒന്നാമൻ | ||||||||
• 25 BC-10 | സ്ട്രാറ്റോ രണ്ടാമൻ | ||||||||
ചരിത്ര യുഗം | പ്രാചീന കാലഘട്ടം | ||||||||
• സ്ഥാപിതം | 180 ബി.സി.ഇ. | ||||||||
• ഇല്ലാതായത് | 100 സി.ഇ | ||||||||
|
അടയ്ക്കുക
ബാക്ട്രിയ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഗ്രീക്കോ ബാക്ട്രിയൻ രാജവംശത്തിലെ യൂത്തിഡെമസിന്റേയും പുത്രൻ ദെമെത്രിയസിന്റേയും സാമന്തരായി ഹിന്ദുകുഷിന് കിഴക്കും തെക്കുമായി ഭരണം നടത്തിയിരുന്ന ഗ്രീക്ക് വംശജരായ ഈ രാജാക്കന്മാർ, ബാക്ട്രിയയിൽ യൂത്തിഡെമസ് അട്ടിമറിക്കപ്പെട്ട് പുറത്താക്കപ്പെട്ടതോടെ സ്വതന്ത്രഭരണം നടത്താനാരംഭിക്കുകയായിരുന്നു[3].