വെബ് നിറങ്ങൾ
From Wikipedia, the free encyclopedia
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ആർ.ജി.ബി. ത്രിസ്വരപാദങ്ങളെ (RGB triplet) ഹെക്സാഡെസിമൽ അഥവാ ഷോഡശസംഖ്യാസമ്പ്രദായത്തിലേക്ക് മാറ്റിയാണ് നിറങ്ങളെ എഴുതുന്നത്, ഇതിന് ഹെക്സ് ത്രിപാദസരം(hex triplet) എന്നു പറയും.
ഓരോ നിറത്തിനും ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ # (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - കറുപ്പ് നിറം, #ffffff - വെളുപ്പ് നിറം. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ ഇംഗ്ലീഷ് നാമങ്ങളും ഉപയോഗിക്കാം.