ആര്യൻ
From Wikipedia, the free encyclopedia
ആദിമ ഇന്തോ-ഇറാനിയൻ ഭാഷക്കാർ അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിച്ചിരുന്ന നാമമാണ് ആര്യൻ. ഇറാൻ, അലാൻ തുടങ്ങിയ വംശീയ നാമങ്ങൾ ഇതിൻറെ വകഭേദങ്ങളാണ് [1]. ഈ പദത്തിന് സംസ്കൃതഭാഷയിൽ കുലീനൻ അല്ലെങ്കിൽ പുരുഷൻ എന്ന അർത്ഥമുള്ള 'ആര്യ' എന്ന വാക്കായി അർത്ഥഭ്രംശം സംഭവിച്ചു. [2]. മാക്സ് മുള്ളറാണ് ആധുനിക കാലത്ത് ആര്യൻ എന്ന സംജ്ഞ പ്രസ്തുത വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്[അവലംബം ആവശ്യമാണ്]. എന്നാൽ മുള്ളർക്ക് മുന്പേ തന്നെ ആര്യ എന്ന സംജ്ഞ പ്രയോഗത്തിലിരുന്നു. ബുദ്ധമത തത്ത്വത്തിലെ നാല് സത്യ ദർശനങ്ങളെ ആര്യ സത്യം എന്നും അശോക ചക്രവർത്തിയുടെ പ്രേരണമൂലം അവർ പ്രചരിപ്പിച്ച ആയുർവേദത്തിനും ആര്യവൈദ്യം എന്ന പേരുമുണ്ടായിരുന്നു. ബുദ്ധസന്യാസിമാരുടെ മഠങ്ങളെ ആര്യമഠങ്ങൾ എന്നും വിളിച്ചിരുന്നു.
ആര്യൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആര്യൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
ഇറാൻ എന്ന വാക്ക് ആര്യൻ എന്നതിൽ നിന്നായിരിക്കണം ഉരുത്തിരിഞ്ഞത്[2].