2023 - July 3th

വസ്തുതകൾ ഗുരു പൂർണ്ണിമ, ഔദ്യോഗിക നാമം ...
ഗുരു പൂർണ്ണിമ
പ്രമാണം:Shukracharya and Kacha.jpg
A Guru blessing a student
ഔദ്യോഗിക നാമംGuru Poornima (Guru Worship on a Summer Full Moon day)
ഇതരനാമംവ്യാസ പൂർണിമ
ആചരിക്കുന്നത്ഹിന്ദുക്കളും ബുദ്ധമതാനുയായികളും
പ്രാധാന്യംTo express gratitude towards spiritual teachers[1]
അനുഷ്ഠാനങ്ങൾഗുരുപൂജ
തിയ്യതിആഷാഡം പൂർണ്ണിമ
2024-ലെ തിയ്യതിdate missing (please add)
ആവൃത്തിannual
അടയ്ക്കുക
3 July (Mon)2024 July 21(Sunday)

ഹിന്ദുക്കളും ബുദ്ധമതാനുയായികളും അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമാണ് ഗുരു പൂർണ്ണിമ (IAST: Guru Pūrṇimā, sanskrit: गुरु पूर्णिमा)എന്നറിയപ്പെടുന്നത്. ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം. സംസ്കൃതത്തിൽ ഗു എന്നാൽ അന്ധകാരം എന്നും രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു. ഈ ദിവസം സാധാരണ ശകവർഷത്തിലെ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് വരിക. ഉത്തർ പ്രദേശിലെ സാരനാഥിൽ വെച്ച് ശ്രീബുദ്ധൻ തന്റെ ആദ്യോപദേശം നൽകിയതിന്റെയോർമ്മയ്ക്കാണ് ബുദ്ധമതാനുയായികൾ ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ ഹിന്ദുക്കൾ പുരാതനഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു[2][3].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.