![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/41/Iceberg_with_hole_near_Sandersons_Hope_2007-07-28_2.jpg/640px-Iceberg_with_hole_near_Sandersons_Hope_2007-07-28_2.jpg&w=640&q=50)
ജലം
ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് ജലം / From Wikipedia, the free encyclopedia
ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം അഥവാ വെള്ളം. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. കിണറുകൾ, പുഴകൾ, തടാകങ്ങൾ, സമുദ്രങ്ങൾ ഇവയിൽ ജലം നിറഞ്ഞിരിക്കുന്നു. ജീവജാലങ്ങളുടെയെല്ലാംജലമാ കാവസ്ഥയെ സൂചിപ്പിക്കാനാണ് ജലം എന്ന പദം ഉപയോഗിക്കുന്നത്.
വെള്ളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വെള്ളം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/41/Iceberg_with_hole_near_Sandersons_Hope_2007-07-28_2.jpg/640px-Iceberg_with_hole_near_Sandersons_Hope_2007-07-28_2.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/fc/Water_droplet_blue_bg05.jpg/640px-Water_droplet_blue_bg05.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f3/Water_drop_light_art_vijayanrajapuram_01.jpg/640px-Water_drop_light_art_vijayanrajapuram_01.jpg)
ഭൂമിയിൽ വിവിധരൂപത്തിൽ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 140 കോടി ഘനകിലോമീറ്റർ ആണെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഭൂതലത്തിന്റെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെളളത്തിൽ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്.ഇതിന് ഉപ്പുരസമാണുള്ളത്. ശേഷിക്കുന്ന മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം.ഇതിന്റെ മുക്കാൽ പങ്കും മഞ്ഞുമലകളിലും(iceberg) ഹിമാനികളിലും(glacier) ആണ് ഉള്ളത്. ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലും വലിയ ജലാശയങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു.
സംസ്കൃത പദമായ जल -ൽ നിന്നാണ് മലയാളത്തിലെ ജലം രൂപം കൊണ്ടത്. മലയാളത്തിൽ വെള്ളമെന്നും ഹിന്ദിയിൽ ജൽ എന്ന് പറയുന്നു.