തിരൂർപ്പുഴ
ഇന്ത്യയിലെ നദി / From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലൂടെ ഒഴുകുന്ന ഒരു പുഴയാണ് തിരൂർപ്പുഴ. ആതവനാട് ഭാഗത്ത് ഉദ്ഭവിയ്ക്കുന്ന ഈ നദി, പൊന്നാനിയ്ക്കു സമീപം ഭാരതപ്പുഴയിൽ ചേരുന്നു. [1] വള്ളിലപ്പുഴയെന്നും ഈ പുഴയ്ക്കു പേരുണ്ട്. ഇതിന്റെ തീരത്ത് കണ്ടൽക്കാട്, നാനാതരത്തിലുള്ളപക്ഷികളുടെ സങ്കേതം, വിവിധയിനം മത്സ്യങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. [2] [3] പ്രസിദ്ധമായ തുഞ്ചൻ പറമ്പ് ഈ നദിയുടെ കരയിലാണ്.