പഞ്ചാബ്
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വിഭജിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശം / From Wikipedia, the free encyclopedia
അഞ്ചുനദികളുടെ നാട് എന്ന് അർത്ഥം വരുന്ന പഞ്ചാബ് [ˈpʌnʤɑb] (സഹായം·വിവരണം) (പഞ്ചാബി: ਪੰਜਾਬ, پنجاب, ഹിന്ദി: पंजाब, ഉർദു: پنجاب) ഇന്ത്യയിലും പാകിസ്താനിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശമാണ് [1],[2],[3]. "അഞ്ചുനദികൾ" ബിയാസ്, രവി, സത്‌ലജ്, ചെനാബ്, ഝലം എന്നിവയാണ്; ഇവ എല്ലാം സിന്ധുനദിയുടെ പോഷകനദികളാണ്. 1947-ലെ ഇന്ത്യയുടെ വിഭജനത്തോടെ ഈ പ്രദേശം പാകിസ്താനും ഇന്ത്യക്കുമിടയിൽ വിഭജിക്കപ്പെട്ടു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്നത്തെ പാകിസ്താനിലാണ്. പഞ്ചാബിന് സുദീർഘമായ ചരിത്രവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. പഞ്ചാബിലെ ജനങ്ങൾ പഞ്ചാബി ഭാഷ സംസാരിക്കുന്നു. ഇവർ പഞ്ചാബികൾ എന്ന് അറിയപ്പെടുന്നു. പഞ്ചാബിലെ പ്രധാന മതങ്ങൾ ഇസ്ലാം, സിഖ് മതം, ഹിന്ദുമതം, ക്രിസ്തുമതം എന്നിവയാണ്.
ഈ ലേഖനം പഞ്ചാബ് എന്ന ഭൂപ്രദേശത്തെക്കുറിച്ചുള്ളതാണ്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെക്കുറിച്ചറിയാൻ, പഞ്ചാബ്, ഇന്ത്യ കാണുക. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെക്കുറിച്ചറിയാൻ, പഞ്ചാബ്, പാകിസ്താൻ എന്ന താൾ കാണുക. For മറ്റ് കാര്യങ്ങൾക്ക്, പഞ്ചാബ് (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ
പഞ്ചാബ് پنجاب ਪੰਜਾਬ पंजाब | |
വലിയ നഗരങ്ങൾ | ഡെൽഹി ലാഹോർ ഫൈസലാബാദ് |
രാജ്യങ്ങൾ |
|
ഔദ്യോഗിക ഭാഷകൾ | |
വിസ്തീർണ്ണം | 445,007 km2 (171,818 sq mi) |
ജനസംഖ്യ (2011) | ~200 ദശലക്ഷം |
സാന്ദ്രത | 449/km2 |
മതങ്ങൾ | |
വിളിപ്പേര് | പഞ്ചാബി |
അടയ്ക്കുക