ചിത്രശലഭം
പ്രാണിലോകത്തെ ജീവി / From Wikipedia, the free encyclopedia
പൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ.
- പൂമ്പാറ്റ എന്ന പ്രസിദ്ധീകരണത്തെക്കുറിച്ചറിയുവാൻ, ദയവായി പൂമ്പാറ്റ (ദ്വൈവാരിക) കാണുക.
- ചിത്രശലഭം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയുവാൻ, ദയവായി ചിത്രശലഭം (ചലച്ചിത്രം) കാണുക.
നിശാശലഭങ്ങൾ, ചിത്രശലഭങ്ങൾ | |
---|---|
പാർതെനോസ് സിൽവിയ ചിത്രശലഭം(The Clipper) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | Neoptera |
Superorder: | Endopterygota |
Order: | Lepidoptera Linnaeus, 1758 |
Subdivisions | |
Suborder Aglossata |
ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ (Phylum) ആർത്രോപോഡയിലെ ഇൻസെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങൾ വരുന്നത്. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു. [1]
ശാന്ത മഹാസമുദ്രത്തിലെ ന്യൂഗിനി ദ്വീപുകളിൽ കാണപ്പെടുന്ന ക്വീൻ അലക്സാൻഡ്രാ ബേഡ് വിങ്ങ് ചിത്രശലഭം കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളിൽ ഏറ്റവും വലുതെന്നു കരുതപ്പെടുന്നു. വിടർത്തിവച്ച ചിറകുകളുടെ ഒരറ്റം മുതൽ അടുത്ത അറ്റം വരെ 28 സെ.മീ. ആയിരിക്കും ഇവയ്ക്കുണ്ടാവുക. ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ ഗരുഡശലഭങ്ങളാണ് ഇന്ത്യയിൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ വെച്ച് ഏറ്റവും വലുത്[2]. ഇവയുടെ ചിറകളവ് 140 മുതൽ 190 വരെ മില്ലി മീറ്ററുകൾ വരും.15 മുതൽ 22 മില്ലിമീറ്റർ മാത്രം ചിറകളവ് വരുന്ന രത്നനീലി ശലഭമാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ ചിത്രശലഭം. കിഴക്കേ ആഫ്രിക്കയിൽ കണ്ടുവരുന്ന ഡ്വാർഫ് ബ്ലൂ ചിത്രശലഭം ഏറ്റവും ചെറുതെന്നും കരുതപ്പെടുന്നു. വെറും പത്തുമില്ലീഗ്രാം ഭാരമുള്ള ഇവയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം14 മില്ലീമീറ്റർ മാത്രമാണ്. 5 ദിവസം മാത്രമാണ് ഇവയുടെ ജീവിതകാലയളവ്. കൃഷ്ണശലഭം,ചുട്ടിക്കറുപ്പൻ എന്നീ ചിത്രശലഭങ്ങളാണ് ഭാരതത്തിലെ പൂമ്പാറ്റകളിൽ വലിപ്പത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്.
ചിത്രശലഭങ്ങൾ കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ പലശലഭങ്ങളുടെയും പ്രധാനഭക്ഷണം.