From Wikipedia, the free encyclopedia
പെട്ടെന്ന് അവലോകനം ചെയ്യാൻ പാകത്തിൽ വാർത്തകൾ, ബ്ലോഗുകൾ, പ്രോഡ്കാസ്റ്റുകൾ, വീഡിയോ ബ്ലോഗുകൾ, തുടങ്ങിയ ഉള്ളടക്ക ശൃംഖലകളെ ലഭ്യമാക്കുന്ന ക്ലൈന്റ് സോഫ്റ്റ്വെയർ അല്ലെങ്കിൽ വെബ്ബ് അപ്ലിക്കേഷനെയാണ് അഗ്രഗേറ്റർ എന്നുവിളിക്കുന്നത്. ഇവ ഫീഡ് അഗ്രഗേറ്റർ, ഫീഡ് റീഡർ, ന്യൂസ് റീഡർ എന്നീ പേരുകളിലും അറിയപ്പടുന്നു.[1]
ഒരു സൈറ്റിലെ ഉള്ളടക്കം അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്നറിയാൻ നിരവധി വ്യത്യസ്ത വെബ്സൈറ്റുകൾ പതിവായി സന്ദർശിക്കുന്നത് വളരെ സമയമെടുക്കും. നിരവധി സൈറ്റുകളിൽ നിന്നുള്ള പുതിയതോ അപ്ഡേറ്റ് ചെയ്തതോ ആയ വിവരങ്ങൾ മാത്രം കാണിക്കാൻ കഴിയുന്ന ഒരു പേജിലേക്ക് നിരവധി വെബ്സൈറ്റുകളെ ഏകീകരിക്കാൻ അഗ്രഗേഷൻ സാങ്കേതികവിദ്യ സഹായിക്കുന്നു. അപ്ഡേറ്റുകൾക്കായി വെബ്സൈറ്റുകൾ പതിവായി പരിശോധിക്കുന്നതിനും ഒരു അദ്വിതീയ വിവര ഇടം അല്ലെങ്കിൽ വ്യക്തിഗത പത്രം സൃഷ്ടിക്കുന്നതിനും തൻമൂലം അഗ്രഗേറ്ററമാരുടെ സമയവും പരിശ്രമവും കുറയ്ക്കുന്നു. ഒരിക്കൽ ഒരു ഫീഡിലേക്ക് സബ്സ്ക്രൈബുചെയ്താൽ, ഉപയോക്താവ് നിർണ്ണയിക്കുന്ന ഇടവേളകളിൽ പുതിയ ഉള്ളടക്കം പരിശോധിക്കാനും അപ്ഡേറ്റ് വീണ്ടെടുക്കാനും ഒരു അഗ്രഗേറ്ററിന് കഴിയും. ഇമെയിൽ അല്ലെങ്കിൽ ഐഎം(IM)ഉപയോഗിച്ച് പുഷ് ചെയ്യുന്നതിന് വിപരീതമായി, ഉള്ളടക്കം ചിലപ്പോൾ വരിക്കാരിലേക്ക് പുൾ ചെയ്യുന്നു. അഗ്രഗേറ്റർ ഉപയോക്താവിന് ഒരു ഫീഡിൽ നിന്ന് എളുപ്പത്തിൽ അൺസബ്സ്ക്രൈബുചെയ്യാനാകും. ഉപയോക്തൃ-സൗഹൃദ ഇന്റർഫേസിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ഫീഡ് റീഡറിൽ സമാഹരിക്കേണ്ട വിവരങ്ങളുടെ ഘടനയ്ക്കായി എക്സ്റ്റൻസിബിൾ മാർക്ക്അപ്പ് ലാംഗ്വേജ് (എക്സ്എംഎൽ) ഉപയോഗിക്കുന്ന ആർഎസ്എസ് അല്ലെങ്കിൽ ആറ്റം ഫോർമാറ്റുകളിലാണ് ഫീഡുകൾ പലപ്പോഴും ഉണ്ടാകുന്നത്.[1] ഒരു ഫീഡ് സബ്സ്ക്രൈബുചെയ്യുന്നതിന് മുമ്പ്, അത് വായിക്കുന്നതിന് വേണ്ടി ഉപയോക്താക്കൾ "ഫീഡ് റീഡർ" അല്ലെങ്കിൽ "ന്യൂസ് അഗ്രഗേറ്റർ" ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യണം. അഗ്രഗേറ്റർ ഒരു ബ്രൗസർ ഡിസ്പ്ലേയിലോ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനിലോ ഉള്ള ഉള്ളടക്കത്തിന്റെ ഏകീകൃത കാഴ്ച നൽകുന്നു. "ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകൾ ഉപയോക്തൃ ഇന്റർഫേസിന്റെ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു, കമ്പ്യൂട്ടർ ഇൻറർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പോലും ചില ഉള്ളടക്കങ്ങൾ നൽകാൻ കഴിയും. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടർ വഴി വെബ് അധിഷ്ഠിത ഫീഡ് റീഡറുകൾ ഉപയോക്താക്കളെ കാലോചിതമായ ഫീഡുകൾ ആക്സസ് ചെയ്യാൻ അനുവദിക്കുന്നതിനുള്ള മികച്ച സൗകര്യം വാഗ്ദാനം ചെയ്യുന്നു."[2]ചില ആപ്ലിക്കേഷനുകൾക്ക് ഒരു ന്യൂസ് ഫീഡ് സബ്സ്ക്രൈബുചെയ്യുന്നതിന് ഒരു ഓട്ടോമേറ്റഡ് പ്രോസസ്സ് ഉണ്ടായിരിക്കുമെങ്കിലും, സബ്സ്ക്രൈബുചെയ്യാനുള്ള അടിസ്ഥാന മാർഗം വെബ് ഫീഡ് ഐക്കണിലും അല്ലെങ്കിൽ ടെക്സ്റ്റ് ലിങ്കിലും ക്ലിക്ക് ചെയ്യുക എന്നതാണ്.[2]വെബ് പോർട്ടൽ സൈറ്റുകളിലോ വെബ് ബ്രൗസറുകളിലോ ഇമെയിൽ ആപ്ലിക്കേഷനുകളിലോ ഫീഡുകൾ വായിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിലോ അഗ്രഗേഷൻ സവിശേഷതകൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്നു. പോഡ്കാസ്റ്റിംഗ് ശേഷിയുള്ള അഗ്രഗേറ്ററുകൾക്ക് എംപി3(MP3) റെക്കോർഡിംഗുകൾ പോലുള്ള മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യാൻ കഴിയും. ചില സന്ദർഭങ്ങളിൽ, ഉപയോക്താവിന്റെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ, പോർട്ടബിൾ മീഡിയ പ്ലെയറുകളിലേക്ക് (ഐപോഡുകൾ പോലെ) ഇവ സ്വയമേവ ലോഡ് ചെയ്യാൻ കഴിയും. 2011-ഓടെ, ആർഎസ്എസ് നരേറ്റേഴസ് എന്ന് വിളിക്കപ്പെടുന്നവർ പ്രത്യക്ഷപ്പെട്ടു, അത് ടെക്സ്റ്റ്-മാത്രം വാർത്താ ഫീഡുകൾ സമാഹരിക്കുകയും ഓഫ്ലൈനായിരിക്കുമ്പോഴും കേൾക്കുന്നതിനായി ഓഡിയോ റെക്കോർഡിംഗുകളാക്കി മാറ്റുകയും ചെയ്തു. ഒരു അഗ്രഗേറ്റർ വീണ്ടെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന സിൻഡിക്കേറ്റഡ് കണ്ടന്റ് സാധാരണയായി ആർഎസ്എസ് അല്ലെങ്കിൽ ആർഡിഎഫ്/എക്സ്എംഎൽ(RDF/XML) അല്ലെങ്കിൽ ആറ്റം(Atom) പോലുള്ള മറ്റ് എക്സ്എംഎൽ(XML) ഫോർമാറ്റ് ചെയ്ത ഡാറ്റയുടെ രൂപത്തിലാണ് വിതരണം ചെയ്യുന്നത്.
വിവിധ ബ്ലോഗുകളിൽ വരുന്ന പുതിയ ലേഖനങ്ങളും അഭിപ്രായങ്ങളും കണ്ടെത്തി അതിന്റെ മുൻഗണനാ പട്ടിക തയ്യാറാക്കി ഉപയോക്താവിന് ലഭ്യമാക്കുന്ന സോഫ്റ്റ് വെയറുകളാണ് ബ്ലോഗ് അഗ്രഗേറ്ററുകൾ.
മിക്ക മലയാളം അഗ്രഗേറ്ററുകളും ബ്ലോഗുകളിൽ നിന്നുള്ള ആർ.എസ്.എസ്. ഫീഡുകൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മലയാളം ഭാഷയിലെ ബ്ലോഗുകൾ മാത്രം കണ്ടെത്തിത്തരുന്നു വെബ് അഗ്രഗേറ്ററുകൾ ഇന്ന് ലഭ്യമാണ്. ചിന്ത, തനിമലയാളം എന്നിവ അവയിൽ ചിലതാണ്. തികച്ചും വ്യത്യസ്തമായ സേവനങ്ങൾ നൽകുന്ന അഗ്രഗേറ്ററുകൾ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.