ഇന്ത്യയിലെ നദി From Wikipedia, the free encyclopedia
ഗുജറാത്ത് സംസ്ഥാനത്തെ സൗരാഷ്ട്ര പ്രദേശത്തെ പ്രധാന നദികളിൽ ഒന്നാണ് അജി നദി. രാജ്കോട്ട് നഗരത്തിൻറെ പ്രധാന ജലസ്രോതസ്സെന്നു വിളിക്കപ്പെടുന്ന അജി നദി രാജ്കോട്ട് നഗരത്തെ കിഴക്ക് പടിഞ്ഞാറു ഭാഗങ്ങളായി വിഭജിക്കുന്നു[2]. അജി നദിയിൽ നാലു ഡാമുകളുണ്ട്. കൃഷി, കുടിവെള്ളം എന്നീ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇതിലെ വെള്ളം ഉപയോഗിക്കുന്നത്.
അജി നദി | |
---|---|
Country | ഇന്ത്യ |
State | ഗുജറാത്ത് |
Region | സൗരാഷ്ട്ര |
District | രാജ്കോട്ട് ജില്ല, ജാംനഗർ ജില്ല |
City | രാജ്കോട്ട് |
Physical characteristics | |
പ്രധാന സ്രോതസ്സ് | ജസ്ദാൻ പർവ്വതനിരകൾ, രാജ്കോട്ട് ജില്ല, ഗുജറാത്ത്, ഇന്ത്യ |
നദീമുഖം | Gulf of Kutch, Arabian Sea Ranjitpara,[1] Jamnagar, Gujarat, India 22.9597139°N 70.438762°E |
നീളം | 164 km (102 mi) |
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ |
|
അജി നദി ശുദ്ധീകരിക്കുന്നതിനും നദിയുടെ ഇരുഭാഗത്തും മതിലുകൾ നിർമ്മിക്കുന്നതിനും വൃക്ഷങ്ങൾ പിടിപ്പിക്കുന്നതിനും വേണ്ടി രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷൻ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. സർദാർ, ഹിൻഗോൾഗധ് എന്നീ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് ആരംഭിക്കുന്ന നദിക്ക് 250 കിലോമീറ്റർ നീളമുണ്ട്, അത് പിന്നീട് ഗൾഫ് ഓഫ് കച്ചിലേക്ക് ഒഴുകുന്നു. അജി നദിയുടെ ചില പ്രധാന ഉപനദികൾ അട്ട്കോട്ടിനടുത്ത് സർദാർ കുന്നുകളിൽ നിന്നാരംഭിക്കുന്ന ന്യാരി, ഖോകൽദാദി, ഭാൻകുടി എന്നിവയാണ്. അജി നദിയിൽ ചില പ്രധാന ജലസേചനപദ്ധതികളുണ്ട്, എന്നാൽ അവയിലൊന്നും ജലസേചനത്തിനായി കനാലുകൾ ഉപയോഗിക്കുന്നില്ല.
എന്നാൽ അടുത്തിടെ ജൂൺ 2017ൽ, സൗനി യോജനയുടെ ഭാഗമായി രാജ്കോട്ടിനടുത്ത് അജി ഡാം നിറയ്ക്കുന്നത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. സൗരാഷ്ട്ര നർമദ അവതരൺ ഇറിഗേഷൻ എന്നതാണ് സൗനിയുടെ പൂർണ്ണരൂപം. നർമദയിലെ സർദാർ സരോവർ ഡാമിൽ നിന്നും പൈപ്പ്ലൈനുകൾ വഴി സൗരാഷ്ട്രയിലെ ഡാമുകൾ നിറയ്ക്കുന്ന പദ്ധതിയാണിത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.