അഞ്ചാംപനി വാക്സിൻ
From Wikipedia, the free encyclopedia
അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്സിനാണ് മീസിൽസ് വാക്സിൻ (Measles vaccine). 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിനു ശേഷം പ്രതിരോധ ശേഷി ഉണ്ടാകാറുണ്ട്. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്. ഒരു ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്സിന്റെ ഫലപ്രാപ്തി വളരെ വർഷങ്ങൾ നിലനിൽക്കും. ഇത് കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്സിൻ നൽകിയാലും രോഗത്തിൽനിന്ന് രക്ഷ നേടാം.[1]
Vaccine description | |
---|---|
Target disease | Measles |
Type | Attenuated virus |
Clinical data | |
MedlinePlus | a601176 |
Identifiers | |
ATC code | J07BD01 (WHO) |
ChemSpider | none |
NY (what is this?) (verify) |
ഈ വാക്സിൻ എച്ച് ഐ വി ബാധിതരിൽ വരെ വളരെ സുരക്ഷിതമാണ്. ഇതിന്റെ പാർശ്വഫലങ്ങൾ വളരെ നേരിയതും ക്ഷണികവുമാണ്. കുത്തിവെച്ച ഭാഗത്ത് വേദനയോ ചെറിയ പനിയോ ഇതിന്റെ പാശ്വഫലങ്ങളായി കണാറുണ്ട്. അനാഫൈലാക്സിസ് നൂറായിരം ആളുകളിൽ ഒന്ന് ഉണ്ടാകാവുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗിള്ളിയൻ ബാറെ സിന്ഡ്രൊം, ഓട്ടിസം അതുപോലെ ഇൻഫ്ലാമേറ്ററി ബൊവൽ എന്നീ രോഗങ്ങളുടെ തോത് കൂടുന്നതായി കാണപ്പെട്ടിട്ടില്ല.
ഈ വാക്സിൻ ഒറ്റയ്ക്കും മറ്റു വാക്സിനുകളുമായിച്ചേർന്നും ലഭ്യമാണ്. റുബെല്ല വാക്സിനും മംപ്സ് വാക്സിനും കൂട്ടിച്ചേർത്ത് എം.എം.ആർ വാക്സിൻ ഉണ്ടാക്കുന്നത് ഇതിൽപ്പെടും. 1971ൽ ആണ് ആദ്യമായി ഈ വാക്സിൻ ലഭ്യമായത്. ചിക്കൻ പോക്സിനെതിരായ വാരിസെല്ല വാക്സിനും ചേർത്ത് 2005ൽ എം.എം.ആർ.വി വാക്സിൻ ഉണ്ടാക്കി. ഈ വാക്സിൻ എല്ലാ ഫോർമുലകളിലും ഒരുപോലെ നന്നായി പ്രവർത്തിക്കുന്നു. ഈ രോഗം സധാരണമായിക്കാണുന്ന ലോകത്തിന്റെ ഭാഗങ്ങളിൽ വാക്സിൻ 9 മാസം പ്രായമാവുമ്പോൾ നൽകാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.
ഈ രോഗം സാധാരണമല്ലാത്ത ലോകത്തിന്റെ ഭാഗങ്ങളിൽ 12 മാസം പ്രായമാകുമ്പോൾ വാക്സിൻ നൽകുന്നത് ഉചിതമാണ്. ജീവനുള്ള എന്നാൽ ദുർബലമായ മീസിൽസിന്റെ തന്തുക്കൾ അധിഷ്ഠിതമാക്കിയാണ് ഈ വാക്സിൻ ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഒരു പൊടിയായി ആണ് ഉണ്ടാക്കുന്നത്. ഇതിനെ ഒരു പ്രത്യേക ദ്രാവകത്തിൽ മിശ്രിതപ്പെടുത്തി തൊലിക്കു താഴെയോ അതോ പേശികളിലോ കുത്തിവെയ്ക്കാവുന്നതാണ്. രക്ത പരിശോധനയിലൂടെ ഈ വാക്സിന്റെ പ്രഭാവം നിർണ്ണയിക്കാവുന്നതാണ്.
2013 വരേക്കും ലോകത്തിലെ ഏകദേശം 85% കുട്ടികൾക്കും ഈ വാക്സിൻ നൽകിയിട്ടുണ്ട്. 2008 ൽ എറ്റവും ചുരുങ്ങിയത് 192 രാജ്യങ്ങളിൽ രണ്ട് ഡോസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 1963 ൽ ആണ് ഇത് ആദ്യമായി പരിചയപ്പെടുത്തിയത്. ഇത് ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ മാതൃകാ പട്ടികയിൽ അടിസ്ഥാന ആരോഗ്യ വ്യവസ്ഥക്കാവശ്യമായ വളരെ പ്രധാനപ്പെട്ട മരുന്നായി അംഗീകരിച്ചിട്ടുണ്ട്.