അഞ്ചാം ദലായ് ലാമ
From Wikipedia, the free encyclopedia
അഞ്ചാമത്തെ ദലായ് ലാമയായിരുന്നു ഗവാങ് ലോബ്സാങ് ഗ്യാറ്റ്സോ (തിബറ്റൻ: ངག་དབང་བློ་བཟང་རྒྱ་མཚོ་; വൈൽ: ngag-dbang blo-bzang rgya-mtsho). 1617 മുതൽ 1682 വരെ ജീവിച്ചിരുന്ന ഇദ്ദേഹം ടിബറ്റിലെ ഒരു പ്രധാന ആത്മീയ നേതാവും രാഷ്ട്രീയാധികാരിയുമായിരുന്നു. ആഭ്യന്തരയുദ്ധങ്ങൾ അനവധിയുണ്ടായിരുന്ന ഒരു കാലത്തിനുശേഷം ടിബറ്റ് പ്രദേശത്തെ ആകെ ഏകീകരിച്ചത് ഇദ്ദേഹമാണ്. ഒരു സ്വതന്ത്ര ഭരണാധികാരി എന്ന നിലയിൽ ഇദ്ദേഹം ചൈനയുമായും മറ്റ് പ്രാദേശിക രാജ്യങ്ങളുമായും നയതന്ത്രബന്ധം സ്ഥാപിച്ചു. ആദ്യകാല യൂറോപ്യൻ പര്യവേഷകർ ഇദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഗ്യാറ്റ്സോ രചിച്ച ഗ്രന്ഥങ്ങൾ മതപരമായതും അല്ലാത്തവുമായ കാര്യങ്ങളെപ്പറ്റിയാണ്. ഇവ ആകെ 24 വോളിയങ്ങളുണ്ട്. ടിബറ്റിൽ ആകെ രാഷ്ട്രീയാധികാരം നേടിയ ആദ്യ ദലായ് ലാമയാണ് ഇദ്ദേഹം. മഹാനായ അഞ്ചാമൻ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
This article contains Tibetan script. Without proper rendering support, you may see question marks, boxes, or other symbols instead of Tibetan characters.
വസ്തുതകൾ ഗവാങ് ലോസാങ് ഗ്യാറ്റ്സോ, ഭരണകാലം ...
ഗവാങ് ലോസാങ് ഗ്യാറ്റ്സോ | |
---|---|
അഞ്ചാം ദലായ് ലാമ | |
ഭരണകാലം | 1642–1682 |
മുൻഗാമി | യോൺടെൻ ഗ്യാറ്റ്സോ |
പിൻഗാമി | സാങ്ഗ്യാങ് ഗ്യാറ്റ്സോ |
Tibetan | ངག་དབང་བློ་བཟང་རྒྱ་མཚོ་ |
Wylie | ngag-dbang blo-bzang rgya-mtsho |
ഉച്ചാരണം | [ŋɑ̀wɑ̀ŋ lɔ́psɑ̀ŋ cɑ̀t͡só] |
THDL | Ngawang Lozang Gyatso |
പിതാവ് | ഡുഡുൽ റാബ്ടെൻ |
മാതാവ് | കുങ്ക ലാൻസി |
ജനനം | 1617 ലോക ചിഗ്വാർ തക്ത്സെ, യു-സാങ്, ടിബറ്റ് |
മരണം | 1682 (വയസ്സ് 64–65) ലാസ, ടിബറ്റ് |
അടയ്ക്കുക