From Wikipedia, the free encyclopedia
അന്ന അറ്റ്കിൻസ് ( 16 മാർച്ച് 1799 – 9 ജൂൺ 1871[1] ) ഇംഗ്ലീഷ്കാരിയായ സസ്യശാസ്ത്രജ്ഞയും ഫോട്ടോഗ്രാഫറും ആയിരുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയാണ് അന്ന അറ്റ്കിൻസ്.[2][3][4] ചില തെളിവുകൾ അനുസരിച്ചു ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കുന്നു.[3][4][5][6]
ലിംഗം | സ്ത്രീ |
---|---|
പൗരത്വം | യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് ഐർലൻഡ് |
മാതൃഭാഷയിൽ ഉള്ള പേര് | Anna Atkins |
ഒന്നാം പേര് | അന്ന |
കുടുംബനാമം | Atkins, Children |
ജനിച്ച തീയതി | 16 മാർച്ച് 1799 |
ജന്മസ്ഥലം | Tonbridge |
മരിച്ച തീയതി | 9 ജൂൺ 1871 |
മരിച്ച സ്ഥലം | Halstead Place |
പിതാവ് | John George Children |
ജീവിതപങ്കാളി | John Pelly Atkins |
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾ | ഇംഗ്ലീഷ് |
തൊഴിൽ | ഛായാഗ്രാഹകൻ, illustrator, സസ്യശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, botanical collector |
പ്രവർത്തന മേഖല | സസ്യശാസ്ത്രം |
വസതി | Halstead Place |
എവിടെയെല്ലാം അംഗമാണ് | Botanical Society of Britain and Ireland |
വിഭാഗം | figurative art |
Copyright status as a creator | copyrights on works have expired |
ഇംഗ്ലണ്ടിൽ കെന്റ് നു സമീപം ടോൺബ്രിജ് എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്(1799[1]) . ഇവരുടെ അമ്മ 1800-ൽ തന്നെ മരണമടഞ്ഞു[5]. അന്ന പിതാവായ ജോൺ ജോർജ്ജ് ചിൽഡ്രൻ ന്റെ സംരക്ഷണയിലാണ് വളർന്നത്.[7] വ്യത്യസ്തമായ ശാസ്ത്ര അഭിരുചികൾ ഉണ്ടായിരുന്ന ജോൺ ജോർജ്ജിന്റെ ബഹുമാനാർഥം ചിൽഡ്രനൈറ്റ്, ചിൽഡ്രൻസ് പൈത്തൻ എന്നീ ധാതുകൾ അറിയപ്പെടുന്നു.[8] ആ കാലത്തു സ്ത്രീകൾക്ക് പൊതുവേ ലഭിച്ചിരുന്നതിലും ഉയർന്ന ശാസ്ത്ര വിദ്യാഭ്യാസം അന്നയ്ക്ക് ലഭിച്ചിരുന്നു.."[9] 1823 ജോൺ ജോർജ്ജ് ചിൽഡ്രൻ വിവർത്തനം ചെയ്ത Lamarck's Genera of Shells എന്ന പുസ്തകത്തിൽ അന്നയുടെ ചിത്രവേലകൾ ഉണ്ടായിരുന്നു[9][10].
1825-ൽ പെല്ലി അറ്റ്കിൻസ്നെ വിവാഹം ചെയ്ത അന്ന ഹാൾസ്റ്റീഡ പ്ലേസിൽ താമസിച്ചു. അവിടെ വച്ചാണ് സസ്യശാസ്ത്രം കൂടുതലായി പഠിക്കാൻ തുടങ്ങിയത് ആ സമയത്താണ് ഉണങ്ങിയ ചെടികളെ ശേഖരിക്കുവാനും പിന്നീട് അവയുടെ ഫോറ്റൊഗ്രാംസ്[പ്രവർത്തിക്കാത്ത കണ്ണി] നിർമ്മിക്കുവാനും തുടങ്ങി.[9]
അന്നയുടെ 216-ാം മത് ജന്മദിനത്തോട് അനുബന്ധിച്ച്, പ്രമുഖ ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ അവരുടെ ബഹുമാനാർത്ഥം 16 മാർച്ച് 2015 നു ഡൂഡിൽ പുറത്തിറക്കി.[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.