അമേരിക്കൻ ഗോഥിക്
ഗ്രാന്റ് വുഡ് 1930-ൽ വരച്ച ചിത്രം / From Wikipedia, the free encyclopedia
ഗ്രാന്റ് വുഡ് 1930-ൽ വരച്ച ചിത്രമാണ് അമേരിക്കൻ ഗോഥിക്. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയുടെ ശേഖരത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. അയോവയിലെ എൽഡണിലുള്ള അമേരിക്കൻ ഗോഥിക് ഹൗസ് എന്ന് ഇപ്പോൾ അറിയപ്പെടുന്നത് വരയ്ക്കാൻ വുഡിന് പ്രചോദിതനായി. വീടിനോടൊപ്പം ആ വീട്ടിൽ താമസിക്കാൻ ഇടയുള്ളവരേയും ചിത്രീകരിക്കാൻ അദ്ദേഹം താത്പര്യപ്പെട്ടു. ഒരു കർഷകൻ തന്റെ മകളുടെ അരികിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പലപ്പോഴും ഈ സ്ത്രീ അയാളുടെ ഭാര്യയാണെന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.[1][2] വീടിന്റെ വാസ്തുവിദ്യാ ശൈലി പരിഗണിച്ചാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
American Gothic | |
---|---|
കലാകാരൻ | Grant Wood |
വർഷം | 1930 |
തരം | Oil on beaverboard |
അളവുകൾ | 78 cm × 65.3 cm (30+3⁄4 in × 25+3⁄4 in) |
സ്ഥാനം | Art Institute of Chicago |
വുഡിന്റെ സഹോദരി നാൻ വുഡ് ഗ്രഹാമും അവരുടെ ദന്തഡോക്ടർ ഡോ. ബൈറോൺ മക്കീബിയും ആണ് മകൾക്കും കർഷകനും മാതൃക ആയയത്. 20-ാം നൂറ്റാണ്ടിലെ ഗ്രാമീണ അമേരിക്കൻ ശൈലിയിലുള്ള ഒരു കൊളോണിയൽ പ്രിന്റ് ആപ്രോൺ ആണ് സ്ത്രീ ധരിച്ചിരിക്കുന്നത്. പിച്ച് ഫോർക് കൈയിലേന്തിയ പുരുഷൻ ഓവറോളിനു പുറമെ ഒരു സ്യൂട്ട് ജാക്കറ്റും അണിഞ്ഞിരിക്കുന്നു. വീടിന്റെ പൂമുഖത്തുള്ള ചെടികൾ സർപ്പപ്പോളയും ബീഫ്സ്റ്റീക്ക് ബിഗോനിയയുമാണ്. ഈ ചെടികൾ 1929-ൽ വുഡ് വരച്ച അമ്മയുടെ ഛായാചിത്രത്തിലും (വുമൺ വിത്ത് പ്ലാന്റ്സ്) പ്രത്യക്ഷപ്പെടുന്നു. [3]
20-ാം നൂറ്റാണ്ടിലെ അമേരിക്കൻ കലയുടെ ഏറ്റവും പരിചിതമായ ചിത്രങ്ങളിലൊന്നാണ് അമേരിക്കൻ ഗോഥിക്. അമേരിക്കൻ ജനപ്രിയ സംസ്കാരത്തിൽ വ്യാപകമായി ഇത് വ്യംഗ്യാനുകരണം (പാരഡി) ചെയ്യപ്പെട്ടിട്ടുണ്ട്.[1][4] 2016 മുതൽ 2017 വരെ, ഈ ചിത്രം പാരീസിലെ മ്യൂസി ഡി ഓറഞ്ചറിയിലും ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്സിലും യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ള ആദ്യ പ്രദർശനങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.[5][6][7]