അലസ്സിയ കാറ
കനേഡിയൻ ഗായിക / From Wikipedia, the free encyclopedia
അലസ്സിയ കാറാസ്സിയോളോ (ജനനം ജൂലൈ 11, 1996), പ്രൊഫഷണലായി അലസ്സിയ കാറ (/əˈlɛsiə ˈkɑːrə/[2]) എന്നറിയപ്പെടുന്ന ഒരു കനേഡിയൻ ഗായികയും, ഗാനരചയിതാവുമാണ്.[3]
അലസ്സിയ കാറ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Alessia Caracciolo |
ജനനം | (1996-07-11) ജൂലൈ 11, 1996 (27 വയസ്സ്) |
ഉത്ഭവം | Brampton, Ontario, Canada |
വിഭാഗങ്ങൾ |
|
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 2014–present |
ലേബലുകൾ |
|
കവർ ഗാനങ്ങളുമായി കരിയർ ആരംഭിച്ച കാറ ഡെഫ് ജാം റെക്കോർഡിങ്ങുകളുമായി കരാറിൽ ഒപ്പിട്ട ശേഷം ഹിയർ എന്ന തന്റെ ആദ്യ സിംഗിൾ ഇറക്കി. കനേഡിയൻ ഹോട്ട് 100 ചാർട്ടിൽ പത്തൊൻപതാം സ്ഥാനത്ത് എത്തി. യുഎസിൽ ഈ ഗാനം തുടക്കത്തിൽ തണുത്ത പ്രതികരണമാണ് നേടിയതെങ്കിലും സാവധാനം പുരോഗമിച്ച് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ അഞ്ചാം സ്ഥാനം വരെയെത്തി. [4][5]
കാറയുടെ ആദ്യ സ്റ്റുഡിയോ ആൽബം, നോ-ഇറ്റ്-ഓൾ (2015), കനേഡിയൻ ആൽബങ്ങളുടെ ചാർട്ടിൽ എട്ടാമതും അമേരിക്കൻ ഐക്യനാടുകളിലെ ബിൽബോർഡ് 200 പട്ടികയിൽ ഒൻപതാം സ്ഥാനത്തും എത്തി. ആൽബത്തിന്റെ മൂന്നാം സിംഗിൾ, "സ്കാഴ്സ് ടു യുവർ ബ്യൂട്ടിഫുൾ", 2016 ൽ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ എട്ടാം സ്ഥാനത്തെത്തി. 2017 ൽ, കാറ, നിർമ്മാതാവായ സെഡ്ഡുമായി ചേർന്ന് സ്റ്റേ എന്ന സിംഗിൾ പുറത്തിറക്കുകയും റാപ്പർ ലോജിക്കിന്റെ 1800-273-8255 എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടു. 2018 ൽ മികച്ച പുതിയ ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടുകവഴി തന്റെ ആദ്യ ഗ്രാമി പുരസ്കാരം കാറ നേടി. [6]