അഴീക്കോട്, കണ്ണൂർ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
11.907620°N 75.344630°E / 11.907620; 75.344630
അഴീക്കോട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അഴീക്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ
അഴീക്കോട്, കണ്ണൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അടയ്ക്കുക
കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് അഴീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എഴുത്തുകാരനും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സുകുമാർ അഴീക്കോട് ഇവിടെ ജനിച്ചതെന്നതിനാൽ പ്രശസ്തമാണ് ഈ ഗ്രാമം. അറബിക്കടലിനു അഭിമുഖമായി നില കൊള്ളുന്ന ഈ പ്രദേശം കണ്ണൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ ചിറയ്ക്കൽ, അറക്കൽ എന്നീ രണ്ടു രാജ കുടുംബങ്ങളാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. കേരളത്തിൽ ഉണ്ടായിരുന്ന ഒരേയൊരു മുസ്ലീം രാജകുടുംബമാണ് അറക്കൽ.