![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/98/Assurbanipal_op_jacht.jpg/640px-Assurbanipal_op_jacht.jpg&w=640&q=50)
അഷുർബാനിപാൽ
From Wikipedia, the free encyclopedia
ആധുനിക അസ്സിറിയൻ സാമ്രാജ്യത്തിലെ (934–609 BC) അവസാനത്തെ ചക്രവർത്തിയായിരുന്നു അഷുർബാനിപാൽ (Akkadian: Aššur-bāni-apli; Aramaic: "ܐܵܫܘܿܪ ܒܵܢܝܼ ܐܵܦܠܝܼ")(668 BC – c. 627 BC).[1] നിൻവേഹിലുള്ള തന്റെ രാജകൊട്ടാരത്തിൽ കളിമൺകട്ടകളിൽ ക്യൂണിഫോം ലിപിയിൽ എഴുതിയ രേഖകളുടെ വൻശേഖരം സൃഷ്ടിച്ചതു ശ്രദ്ധേയമായ ഒന്നാണ്.[2] ഏകദേശം 20720 രേഖകളുള്ള ഈ ശേഖരത്തെ കൃത്യമായി ക്രമീകരിച്ച, ഗ്രന്ഥസൂചികളോടു കൂടിയ ആദ്യത്തെ ലൈബ്രകളിലൊന്നായി കണക്കാക്കുന്നു. ഇപ്പോൾ ഈ ശേഖരത്തെ അഷുർബാനിപാൽ ലൈബ്രറി എന്നപേരിൽ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അഷുർബാനിപാൽ | |
---|---|
King of Assyria | |
ഭരണകാലം | 668 – c. 627 BC |
Akkadian | Aššur-bāni-apli |
Greek | Sardanapalos |
Latin | Sardanapalus |
ജനനം | 685 BC |
മരണം | 627 BC |
മുൻഗാമി | Esarhaddon |
പിൻഗാമി | Ashur-etil-ilani |
പിതാവ് | Esarhaddon |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/98/Assurbanipal_op_jacht.jpg/640px-Assurbanipal_op_jacht.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/2a/Assurbanipal_als_hogepriester.jpg/320px-Assurbanipal_als_hogepriester.jpg)
അസനാപ്പർ (Asenapper)[3] എന്ന പേരിലാണ് ബൈബിളിൽ ഇദ്ദേഹത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. എഴുത്തും വായനയും സ്വായത്തമാക്കിയ ആദ്യ അസ്സിറിയൻ രാജാവായിരുന്നു അഷുർബാനിപാൽ. നായാട്ട്, ശിൽപകല, കുതിരസവാരി എന്നീ മേഖലകളിൽ വെദ്ധഗ്ദനായിരുന്ന അഷുർബാണപാൽ എണ്ണ ഘനനത്തിനുള്ള[അവലംബം ആവശ്യമാണ്] സ്ഥാനനിർണ്ണയം നടത്തുന്നതിലും മികവു കാണിച്ചിരുന്നു.[4]