അൽഫിയ
From Wikipedia, the free encyclopedia
അറബി വ്യാകരണത്തിലെ ഒട്ടുമിക്ക നിയമങ്ങളും ഉൾകൊള്ളിക്കപ്പെട്ട ഒരു കാവ്യസമാഹാര കൃതിയാണ് ആണ് അൽഫിയ. പേര് സൂചിപ്പിക്കുന്നത് അറബിയിൽ 1000 എന്നാണെങ്കിലും 1002 വരികൾ ഇതിലുണ്ട്.[1] അറബി ഭാഷയിൽ വലിയ സ്വീകാര്യത നേടാൻ അൽഫിയക്ക് കഴിഞ്ഞു. ഹൃദിസ്ഥമാക്കാനുള്ള എളുപ്പവും സമഗ്രതയും അതിനെ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കാനുള്ള കാരണമായി. ഓരോ നിയമത്തിനും കൃത്യമായ ഉദാഹരണവും അധ്യായങ്ങളുടെ സൂക്ഷ്മമായ ക്രമീകരണവും അൽഫിയയെ മികവുറ്റതാക്കി. ഏറ്റവും കൂടുതൽ വ്യാഖ്യാനങ്ങൾ എഴുതപ്പെട്ട ഒരു ഗ്രന്ഥം എന്ന പ്രത്യേകതയും അൽഫിയയ്ക്ക് ഉണ്ട്.[2]
വസ്തുതകൾ കർത്താവ്, ഭാഷ ...
അടയ്ക്കുക
ഇബ്നു മാലിക് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു അബ്ദുല്ലയാണ് ഇതിന്റെ കർത്താവ്.