ആമസോൺ ഫയർ ടിവി
ആമസോൺ വികസിപ്പിച്ച ഒരു ഡിജിറ്റൽ മീഡിയ പ്ലെയർ / From Wikipedia, the free encyclopedia
ആമസോൺ വികസിപ്പിച്ച ഒരു ഡിജിറ്റൽ മീഡിയ പ്ലെയർ ആണ് ആമസോൺ ഫയർ ടിവി. [8][9] ഇന്റർനെറ്റിൽ നിന്ന് ഓഡിയോയും വീഡിയോയും എച്ച്ഡി ടെലിവിഷനിലൂടെ സ്ട്രീം ചെയ്യാൻ സഹായിക്കുന്ന ഒരു ചെറിയ ഉപകരണമാണ് ഇത്. ഒപ്പം ലഭിക്കുന്ന റിമോട്ട് ഉപയോഗിച്ച് വീഡിയോ ഗെയിമുകൾ കളിക്കാൻ സാധിക്കും. പരിമിതമായ സൗകര്യങ്ങൾ ഉള്ള ഒരു ഉപകരണം ആമസോൺ ഫയർ ടിവി സ്റ്റിക്ക് എന്ന പേരിലും ലഭ്യമാണ്. ആമസോൺ ഫയർ ടിവി ഒരു സെറ്റ് ടോപ്പ് ബോക്സു പോലെ പ്രവർത്തിക്കുമ്പോൾ ഫയർ ടിവി സ്റ്റിക്ക് ടിവിയുടെ എച്ച്ഡിഎംഐ പോർട്ടിൽ ഘടിപ്പിക്കുന്ന വിധത്തിലാണ്.
പ്രമാണം:File:Amazon Fire TV with remote.JPG | |
ഡെവലപ്പർ | Amazon |
Manufacturer | Foxconn |
തരം | Digital media player, microconsole |
പുറത്തിറക്കിയ തിയതി | |
ആദ്യത്തെ വില | US$99[3] |
ഓപ്പറേറ്റിംഗ് സിസ്റ്റം | Fire OS 5 "Bellini"[4] |
പവർ | 5.5 mm DC[5] (6.25 V 2.5 A power adapter[6]) |
സി.പി.യു | Qualcomm Krait 300, quad-core up to 1.7 Ghz (1st Gen)[5] dual core ARM Cortex A72 up to 2GHz and dual core ARM Cortex A53 up to 1.573 GHz (2nd Gen) |
സ്റ്റോറേജ് കപ്പാസിറ്റി | 8 GB internal[5] |
മെമ്മറി | 2 GB LPDDR2 RAM[5] |
ഡിസ്പ്ലേ | 1080p and 4K[5] |
ഗ്രാഫിക്സ് | Qualcomm Adreno 320 (1st Gen)[5] PowerVR GX6250 (2nd Gen)[7] |
സൌണ്ട് | Dolby Digital Plus 7.1 surround sound[5] |
കണക്ടിവിറ്റി | HDMI, Bluetooth 4.0, Bluetooth 4.1, USB 2.0, Wi-Fi (802.11a/b/g/n/ac), 10/100 Ethernet, Optical audio, Fire game controller[5] |
അളവുകൾ | 115 × 115 × 17.5 mm (4.53 × 4.53 × 0.69 in)[5] |
ഭാരം | 281 g (9.9 oz)[5] |
സംബന്ധിച്ച ലേഖനങ്ങൾ | Roku, Apple TV, Chromecast, Ouya |
വെബ്സൈറ്റ് | Amazon Fire TV |
ആദ്യ തലമുറ ഉപകരണത്തിൽ 2 ജിബി റാമും, ഡ്യുവൽ ബാൻഡ് വൈഫൈയും, വോയിസ് തിരയലിനായി മൈക്രോഫോൺ സൗകര്യമുള്ള ബ്ലൂടൂത്ത് റിമോട്ട് കൺട്രോളും ഉൾപ്പെടുത്തിയിരുന്നു. ഉപയോക്താവിൻറെ ഇന്റർനെറ്റ് കണക്ഷന്റെ വേഗതക്ക് വിധേയമായി 1080p സ്ട്രീമിംഗും ഡോൾബി ഡിജിറ്റൽ പ്ലസ് 7.1 സറൗണ്ട് ശബ്ദവും ഇത് പിന്തുണച്ചിരുന്നു. 2014 ഏപ്രിൽ 2-ന് അവതരിപ്പിച്ച ആമസോൺ ഫയർ ടിവി യുഎസിൽ അതേ ദിവസം തന്നെ ലഭ്യമായി. സേവ് സീറോ എന്ന ഒരു വീഡിയോ ഗെയിമും ഇതിനൊപ്പം പുറത്തിറങ്ങി.[3]
2015 ൽ മെച്ചപ്പെട്ട പ്രോസസർ വേഗതയും 4K അൾട്രാ ഹൈ ഡെഫനിഷൻ പിന്തുണയും സഹിതം ആമസോൺ ഫയർ ടിവിയുടെ രണ്ടാം തലമുറ ഉപകരണം പുറത്തിറങ്ങി. ജർമനി, ജപ്പാൻ യുകെ എന്നിവിടങ്ങളിൽ ആമസോൺ ഫയർ ടിവിയുടെ സേവനം ലഭ്യമാണ്. 2016 ൽ ഇന്ത്യയിൽ ഫയർ ടിവി സേവനം ആരംഭിച്ചു.