ആർ. വെങ്കിട്ടരാമൻ
From Wikipedia, the free encyclopedia
1987 മുതൽ 1992 വരെ ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ആർ.വെങ്കിട്ടരാമൻ.(1910-2009)[1] ഇന്ത്യയുടെ ഏഴാമത്തെ ഉപ-രാഷ്ട്രപതി(1984-1987), കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി(1982), കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി(1982-1984), കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി(1980-1982) എന്നീ നിലകളിൽ പ്രവർത്തിച്ച വെങ്കിട്ടരാമൻ സ്വാതന്ത്ര സമരസേനാനി, രാജ്യതന്ത്രഞ്ജൻ, സുപ്രീം കോടതി അഭിഭാഷകൻ, ഭരണാധികാരി, ട്രേഡ് യൂണിയൻ നേതാവ്, പത്രാധിപർ എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു.[2][3][4][5]
വസ്തുതകൾ ആർ. വെങ്കിട്ടരാമൻ, ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതി ...
ആർ. വെങ്കിട്ടരാമൻ | |
---|---|
ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതി | |
ഓഫീസിൽ 1987-1992 | |
മുൻഗാമി | ഗ്യാനി സെയിൽ സിംഗ് |
പിൻഗാമി | ഡോ. ശങ്കർ ദയാൽ ശർമ്മ |
ഇന്ത്യയുടെ ഏഴാമത്തെ ഉപ-രാഷ്ട്രപതി | |
ഓഫീസിൽ 1984-1987 | |
മുൻഗാമി | മുഹമ്മദ് ഹിദായത്തുള്ള |
പിൻഗാമി | ഡോ. ശങ്കർ ദയാൽ ശർമ്മ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1910 ഡിസംബർ 4 രാജമാടം, തഞ്ചാവൂർ, തമിഴ്നാട് |
മരണം | ജനുവരി 27, 2009(2009-01-27) (പ്രായം 98) ആർമി ആശുപത്രി, ന്യൂഡൽഹി |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ജാനകി |
കുട്ടികൾ | 3 |
As of 3 നവംബർ, 2022 ഉറവിടം: രാഷ്ട്രപതിയുടെ ഔദ്യോഗിക വെബ് സൈറ്റ് |
അടയ്ക്കുക