ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) അഥവാ ഭാരത് തിബറ്റ് സീമാ പോലീസ്. 1962 ഒക്ടോബർ മാസം 24 നു രൂപം കൊണ്ട സംഘടന ഇന്ന്, ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. 9000 അടി മുതൽ 18500 അടി വരെ ഉയരത്തിലുള്ള ഇന്തോ-ചൈന അതിർത്തിയിലെ പശ്ചിമ മദ്ധ്യ പൂർവ സെക്ടറുകൾ ഇതിലുൾപ്പെടുന്നു.[1]
പർവ്വതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാരും ജവാന്മാരും ഈ പാരാമിലിട്ടറി ഫോഴ്സിന്റെ ശക്തിയാണ്.[2] കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സായുധ പോലീസ് സേനകളിൽ (CAPF) പെട്ട ഒന്നാണിത്. ചൈനയുമായിട്ടുള്ള അതിർത്തിയിൽ വിന്യസിക്കപ്പെട്ട സായുധ സേനയാണിത്.
വസ്തുതകൾ ആസ്ഥാനം (HQ), ഡയറക്ടർ ജനറൽ, ഐ.ടി.ബി.പി. ...
ഇന്തോ ടിബറ്റൻ അതിർത്തി പോലീസ്
Indo-Tibetan Border Police (ITBP)
|
അടയ്ക്കുക