![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bb/Ranks_of_Police_National_Police_Museum_New_Delhi_India.jpg/640px-Ranks_of_Police_National_Police_Museum_New_Delhi_India.jpg&w=640&q=50)
ഇന്ത്യയിലെ പോലീസ് റാങ്കുകളും ചിഹ്നങ്ങളും
From Wikipedia, the free encyclopedia
ഗ്രൂപ്പ്.എ. വിഭാഗത്തിൽ പെടുന്ന ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) കേഡർ ഉദ്യോഗസ്ഥന്മാരും, സംസ്ഥാന പോലീസ് സർവീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കും അതിനു മുകളിൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരും ഗസറ്റഡ് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. എല്ലാം ഒരു അധികാര ശ്രേണി ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പദവി, വിവരണം ...
പദവി | വിവരണം | ചിഹ്നം |
---|---|---|
ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ജി.പി) | അശോക ചിഹ്നവും അതിനു താഴെ കുറുകെയുള്ള വാളും ദണ്ഡും അതിനു താഴെ ഇംഗ്ലീഷിൽ ഐ.പി.എസ്. | ![]() |
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എ.ഡി.ജി.പി) | അശോക ചിഹ്നവും അതിനു താഴെ കുറുകെയുള്ള വാളും ദണ്ഡും അതിനു താഴെ ഇംഗ്ലീഷിൽ ഐ.പി.എസ് | ![]() |
ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി) | ഒരു നക്ഷത്രം, അതിന് താഴെ കുറുകെയുള്ള വാളും ദണ്ഡും ഉണ്ട്, അതിന് താഴെ ഇംഗ്ലീഷിൽ IPS എന്ന് എഴുതിയിരിക്കുന്നു | ![]() |
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ഐ.ജി) | അശോക ചിഹ്നം, താഴെ ത്രികോണ ആകൃതിയിൽ മൂന്ന് നക്ഷത്രങ്ങൾ, താഴെ ഇംഗ്ലീഷിൽ IPS | ![]() |
സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി)
(സെലക്ഷൻ ഗ്രേഡ്) |
അശോക ചിഹ്നം, അതിനു താഴെ രണ്ട് നക്ഷത്രം, അതിനു താഴെ ഇംഗ്ലീഷിൽ IPS അല്ലെങ്കിൽ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്ക നാമം | ![]() |
സൂപ്രണ്ട് ഓഫ് പോലീസ് (എസ്.പി) | അശോക ചിഹ്നം, അതിനു താഴെ ഒരു നക്ഷത്രം, അതിനു താഴെ ഇംഗ്ലീഷിൽ IPS അല്ലെങ്കിൽ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്ക നാമം | ![]() |
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (Addl.SP) | അശോക ചിഹ്നം, അതിനു താഴെ ഇംഗ്ലീഷിൽ IPS അല്ലെങ്കിൽ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്കപ്പേരും. | ![]() |
അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് (എ.എസ്.പി) | മൂന്ന് നക്ഷത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി ക്രമീകരിച്ചിരിക്കുന്നു. അതിനു താഴെ ഇംഗ്ലീഷിൽ IPS എന്ന് എഴുതിയിരിക്കുന്നു. | ![]() |
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.വൈ.എസ്.പി/ഡി.എസ്.പി) | മൂന്ന് നക്ഷത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി ക്രമീകരിച്ചിരിക്കുന്നു. അതിനു താഴെ അതാത് സംസ്ഥാന പോലീസ് സർവീസിന്റെ ചുരുക്ക നാമവും ഉണ്ട്. | ![]() |
പോലീസ് ഇൻസ്പെക്ടർ (Inspector) | മൂന്ന് നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി അതാത് സംസ്ഥാന പോലീസിൻറെ ചുരുക്ക നാമവും ഉണ്ട്. | ![]() |
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (എസ്.ഐ) | രണ്ട് നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി അതാത് സംസ്ഥാന പോലീസിൻറെ ചുരുക്ക നാമവും ഉണ്ട്. | ![]() |
അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (എ.എസ്.ഐ) | ഒരു നക്ഷത്രവും അതിൻ താഴെയായി ചുവപ്പും നീലയും നിറമുള്ള റിബ്ബണും അതിൻ താഴെയായി അതാത് സംസ്ഥാന പോലീസിൻറെ ചുരുക്കപ്പേരും. | ![]() |
ഹെഡ് കോൺസ്റ്റബിൾ (HC) | യൂണിഫോമിന്റെ ഷർട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇംഗ്ലീഷ് അക്ഷരമായ 'V' യുടെ ആകൃതിയിൽ മൂന്ന് വരകളുണ്ട്. | ![]() |
സീനിയർ കോൺസ്റ്റബിൾ (SC) | യൂണിഫോമിന്റെ ഷർട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇംഗ്ലീഷ് അക്ഷരമായ 'V' യുടെ ആകൃതിയിൽ രണ്ട് വരകളുണ്ട്. | ![]() |
പോലീസ് കോൺസ്റ്റബിൾ (പി.സി) | പ്രത്യേകിച്ച് ചിഹ്നമോ അടയാളമോ യൂണിഫോമിൽ ഇല്ല, അതാത് സംസ്ഥാന പോലീസിന്റെ ചുരുക്കപ്പേര് ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റു ഭാഷകളിൽ ഉണ്ടാകും. | ചിഹ്നമില്ല |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/bb/Ranks_of_Police_National_Police_Museum_New_Delhi_India.jpg/640px-Ranks_of_Police_National_Police_Museum_New_Delhi_India.jpg)